നോവ സ്കോഷ്യയിൽ ശനിയാഴ്ച കാണാതായ ഓട്ടിസം ബാധിതനായ ആറ് വയസ്സുകാരന്റെ മൃതദേഹം ന്യൂ വാട്ടർഫോർഡിൽ ഒരു പാറക്കെട്ടിനിടയിൽ നിന്ന് കണ്ടെത്തിയതായി കേപ് ബ്രെട്ടൺ റീജിയണൽ പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കേപ് ബ്രെട്ടൺ റീജിയണൽ പോലീസിന് വിവരം ലഭിച്ചത്.
വീടിന്റെ അടുക്കളവശത്തുകൂടി കുട്ടി പുറത്തുപോയെന്ന് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടതായി പോലീസ് പറയുന്നു. ഉച്ചയ്ക്ക് 2 മണിയോടെ പാറക്കെട്ടിന് സമീപമുള്ള വെള്ളത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ADVERTISEMENT



