കനത്ത മഴയെത്തുടർന്ന് മോൺട്രിയലിലെ കനാലിൽ ജലമലിനീകരണമെന്ന് റിപ്പോർട്ട്. ബുധനാഴ്ച വരെ കനോയിംഗ്, കയാക്കിംഗ് എന്നിവ നിർത്തിവച്ചെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മോൺട്രിയലിലെ ലാച്ചിൻ കനാലിൽ കനോയിംഗ്, കയാക്കിംഗ്, മറ്റ് ജല വിനോദങ്ങൾ എന്നിവക്കാണ് വിലക്കേർപ്പെടുത്തിയത്. കുറഞ്ഞത് ബുധനാഴ്ച വരെയാണ് ഈ വിലക്ക് തുടരുക. കനാൽ നിയന്ത്രിക്കുന്ന പാർക്ക്സ് കാനഡയാണ് ഇത് അറിയിച്ചത്.
കൊടുങ്കാറ്റിനെ തുടർന്ന് ഒരു ഡ്രെയിൻ പൈപ്പിൽ നിന്ന് വെള്ളം ഒഴുക്കിവിടേണ്ടതുണ്ടെന്ന് മോൺട്രിയൽ നഗരം ഫെഡറൽ ഏജൻസിയെ അറിയിച്ചതിനെ തുടർന്നാണ് ജല വിനോദങ്ങൾ നിർത്താൻ തീരുമാനിച്ചത്. “സുരക്ഷാ കാരണങ്ങളാൽ, കനോയിംഗ്, കയാക്കിംഗ്, പാഡിൽ ബോർഡിംഗ്, മീൻപിടിത്തം തുടങ്ങിയ ജല വിനോദങ്ങൾ ജൂലൈ 16 ബുധനാഴ്ച വൈകുന്നേരം 5:17 വരെ നിർത്തിവച്ചിരിക്കുകയാണ്. എല്ലാ സമയത്തും നീന്തൽ നിരോധിച്ചിരിക്കുന്നുവെന്നും പാർക്ക്സ് കാനഡ വ്യക്തമാക്കി.



