Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

കാലത്തെ അതിജീവിച്ച പക്ഷി: 33 വർഷത്തെ കടൽ ജീവിതം നയിച്ച പഫിനെ കണ്ടെത്തി, ശാസ്ത്രലോകം അമ്പരപ്പിൽ!

Canada Varthakal by Canada Varthakal
July 12, 2025
in Nova Scotia
Reading Time: 1 min read
കാലത്തെ അതിജീവിച്ച പക്ഷി: 33 വർഷത്തെ കടൽ ജീവിതം നയിച്ച പഫിനെ കണ്ടെത്തി, ശാസ്ത്രലോകം അമ്പരപ്പിൽ!

കാനഡയിലെ ന്യൂ ബ്രൺസ്വിക്ക് ദ്വീപിൽ 33 വയസ്സുള്ള ഒരു അറ്റ്ലാന്റിക് പഫിനെ കണ്ടെത്തി. ഇത് ഗവേഷകരെ വളരെയധികം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കാരണം സാധാരണയായി പഫിനുകൾക്ക് 20-25 വയസ്സ് വരെയാണ് ആയുസ്സ്. യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൺസ്വിക്കിലെ ഗവേഷകനായ ഡാനിയൽ ഒലിക്കർക്കും സംഘത്തിനും മച്ചിയാസ് സീൽ ദ്വീപിൽ നിന്നാണ് ഈ പ്രായമായ പഫിനെ ലഭിച്ചത്. അവരെ ഏറെ അത്ഭുതപ്പെടുത്തിയ മറ്റൊന്ന് 1992-ലെ ഒരു പ്ലാസ്റ്റിക് ബാൻഡ് ഇതിന്റെ കാലിൽ കണ്ടെത്തിയെന്നുള്ളതാണ്. ഇത് കാനഡ വൈൽഡ് ലൈഫ് സർവീസസ് 1970 മുതൽ 1995 വരെ ഉപയോഗിച്ചിരുന്ന ഒന്നാണ്.

ഈ 33 വയസ്സുള്ള പഫിന്റെ കൂടെ അതിന്റെ കുഞ്ഞുമുണ്ടായിരുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് ഗവേഷകർക്ക്. കടലിലെ ഭക്ഷണത്തിന്റെ കുറവ് കാരണം ഈ വർഷം ഒരുപാട് പഫിൻ കുഞ്ഞുങ്ങളാണ് ചത്തുപോയത്. ഈ പ്രായമേറിയ പഫിന് അതിന്റെ അനുഭവസമ്പത്ത് കാരണം മികച്ചൊരു കൂടും ഭക്ഷണവും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകും, അതായിരിക്കാം ഇതിന് ഇത്രയും കാലം ജീവിക്കാൻ പറ്റിയതെന്നാണ് ഗവേഷകർ കരുതപ്പെടുന്നത്. ഒരു പഫിൻ അതിന്റെ ജീവിതത്തിൽ ഏകദേശം 25-ഓ അതിലധികമോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടാവാം.

ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം അറ്റ്ലാന്റിക് പഫിനുകൾക്ക് വലിയ ഭീഷണിയാണ്. പ്രത്യേകിച്ച് ഗൾഫ് ഓഫ് മെയ്ൻ പോലുള്ള ചൂടുകൂടിയ പ്രദേശങ്ങളിൽ. ചൂടേറിയ വെള്ളത്തിൽ പുതിയ മത്സ്യങ്ങൾ വരികയും പഫിനുകൾ സാധാരണയായി കഴിക്കുന്ന മത്സ്യങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നത് അവയുടെ നിലനിൽപ്പിന് ഭീഷണിയാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പഫിനുകളെ “ദുർബലമായ” വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതായത് അവയ്ക്ക് വംശനാശം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ഇതിനർത്ഥം.

ഇത്രയും പ്രായമുള്ള ഒരു പഫിനെ കണ്ടെത്തിയത് അതിന്റെ ജീവിതദൈർഘ്യത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നൽകുന്നു. ഇത് ഈ പക്ഷികളുടെ അതിജീവനത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. അടുത്ത കുറച്ചുവർഷങ്ങളിലും ഈ പഫിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അറ്റ്ലാന്റിക് പഫിനുകളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡാനിയൽ ഒലിക്കറും സംഘവും. ഈ പഫിന് ഇനിയും ഒരു പേര് നൽകിയിട്ടില്ല, അടുത്ത തവണ കാണുമ്പോൾ അതിനെ പേര് വിളിച്ച് സന്തോഷിപ്പിക്കാമെന്നും ഡാനിയൽ പറയുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പുതിയ ഇമിഗ്രേഷൻ നയങ്ങൾ തിരിച്ചടിയാകുന്നു; നോവ സ്കോഷ്യയിലെ ബിസിനസ് ഉടമകളും ജീവനക്കാരും അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്
Nova Scotia

പുതിയ ഇമിഗ്രേഷൻ നയങ്ങൾ തിരിച്ചടിയാകുന്നു; നോവ സ്കോഷ്യയിലെ ബിസിനസ് ഉടമകളും ജീവനക്കാരും അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്

by Canada Varthakal
July 26, 2026
നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്
Nova Scotia

നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
July 25, 2026
ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.