കാനഡയിൽ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം നദിയിൽ കണ്ടെത്തി. ഓവൻ ബെഡ്‌ഫോർഡെന്ന യുവാവാണ് മരിച്ചത്. ഇയാളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചതായി ബ്രാൻഡൻ പോലീസ് വ്യക്തമാക്കി. ജൂൺ 15 ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഓവനെ കാണാതായത്. ചില സുഹൃത്തുക്കളോടൊപ്പം ഒരു ബാറിൽ നിന്ന് ഇറങ്ങി ഒരു ടാക്സിയിൽ കയറി പോകുകയായിരുന്നു യുവാവ്, പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ പുറത്തിറങ്ങുകയും ചെയ്തു. പിന്നീട് ഓവനെ കാണാതാകുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ഓവന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
ADVERTISEMENT
🍁 മാനിറ്റോബ വാർത്തകൾക്കായി https://chat.whatsapp.com/Et0rVs0idRJ70GWD3K8gQj



