ബുധനാഴ്ച നടന്ന നയപരിഷ്കരണ യോഗത്തിൽ ബാങ്ക് ഓഫ് കാനഡ അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് 2.75 ശതമാനത്തിൽ നിലനിർത്തി. അതേസമയം, സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ താരിഫ് വർധനയും ഗ്ലോബൽ വ്യാപാര തടസ്സങ്ങളും മൂലം നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വത്തെ മുൻനിർത്തിയാണ് ഈ തീരുമാനം. കൂടുതൽ വ്യക്തത ലഭിക്കും വരെ നയത്തിൽ മാറ്റമില്ല എന്ന് ഗവർണർ ടിഫ് മാക്ലെം വ്യക്തമാക്കി.
ഏപ്രിലിൽ രണ്ടാം തവണയും നാണയനയം മാറ്റമില്ലാതെ തുടരുകയാണ് എന്നാൽ പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമായി കുറഞ്ഞു. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് ഫെഡറൽ കാർബൺ നികുതി പിൻവലിച്ചതാണ് ഇതിന്റെ പ്രധാനകാരണമായി കണക്കാക്കുന്നത്. അതേസമയം, അമേരിക്കൻ ഭരണകൂടം ഈയാഴ്ച സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കുള്ള 50 ശതമാനം തീരുവകൾ പ്രഖ്യാപിച്ചതോടെ കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ വെല്ലുവിളികൾ ഉയർന്നിരിക്കുകയാണ്. ഈ താരിഫ് നടപടികൾ വിലക്കയറ്റത്തിന് കാരണമാകാനും വിപണിയിൽ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.
ജൂലൈ 30-ന് നടക്കാനിരിക്കുന്ന അടുത്ത പലിശനിരക്ക് തീരുമാനത്തിൽ കുറവിന്റെ സാധ്യത മുന്നിൽക്കണ്ട് ബാങ്ക് നിരീക്ഷണം ശക്തമാക്കുകയാണ്. അതേസമയം, സാമ്പത്തിക വിദഗ്ദ്ധർ, ജൂലൈയിലോ സെപ്റ്റംബറിലോ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.



