ടൊറന്റോയിലെ എറ്റോബിക്കോയിൽ ടി.ടി.സി. ബസും മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റ സംഭവം ഏറെ ഗൗരവമേറിയതാണെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.20 ഓടെയാണ് അപകടം സംഭവിച്ചത്. എഗ്ലിന്റൺ അവന്യൂ വെസ്റ്റും കിപ്ലിംഗ് അവന്യൂവും ചേരുന്ന സ്ഥലത്താണ് അപകടം നടന്നത്.
ടൊറന്റോ പൊലീസിന്റെ വിവരം പ്രകാരം, 30 വയസ്സുള്ള ഒരാളെ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ പ്രായമായ ഒരു സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. അപകടം എങ്ങനെ സംഭവിച്ചുവെന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. സംഭവത്തിനെ തുടർന്നുള്ള അന്വേഷണവും, പ്രാഥമിക സഹായ പ്രവർത്തനങ്ങളും പൊലീസ് തുടർന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ADVERTISEMENT



