ഒട്ടാവ: കാനഡയിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയ ബിൽ സി-12 നടപ്പിലാക്കിയതോടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ രാജ്യം വിടേണ്ടി വരുമെന്ന ആശങ്കയിലാണ്. പുതിയ ‘സ്‌ട്രെങ്തനിംഗ് കാനഡാസ് ഇമിഗ്രേഷൻ സിസ്റ്റം ആൻഡ് ബോർഡേഴ്‌സ് ആക്ട്’ പ്രകാരം കാനഡയിൽ എത്തി ഒരു വർഷത്തിന് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിച്ച മുപ്പതിനായിരത്തോളം പേർക്ക് ഇമിഗ്രേഷൻ വിഭാഗം നോട്ടീസ് അയച്ചു കഴിഞ്ഞു. ഇതിൽ ഒൻപതിനായിരത്തോളം പേർ പഞ്ചാബ് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാനഡയിൽ പ്രവേശിച്ച് ഒരു വർഷം പിന്നിട്ട ശേഷം നൽകുന്ന അഭയാർത്ഥി അപേക്ഷകൾ ഇനി മുതൽ വിശദമായ വാദത്തിന് പരിഗണിക്കില്ലെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. ഈ നിയമത്തിന് 2020 ജൂൺ 24 മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. ഇതോടെ പഠന വിസയിൽ എത്തി കാലാവധി അവസാനിച്ച ശേഷം അപേക്ഷ നൽകിയ നിരവധി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിയമം ലംഘിച്ചവർക്ക് കാനഡ ഇമിഗ്രേഷൻ വിഭാഗം നോട്ടീസ് നൽകിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം നോട്ടീസുകൾ ലഭിക്കുന്നവർ 21 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടതുണ്ട്.
അപേക്ഷകൾ തള്ളിപ്പോകുമ്പോൾ പൂർണ്ണമായ Full hearing അല്ല പകരം പ്രീ-റിമൂവൽ റിസ്ക് അസസ്‌മെന്റ് മാത്രമായിരിക്കും ഇനി ലഭ്യമാകുക. മറുപടി തൃപ്തികരമല്ലെങ്കിൽ ഇവർക്ക് സ്വമേധയാ രാജ്യം വിടേണ്ടി വരും, അല്ലാത്തപക്ഷം നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബ്രാംപ്ടൺ, സറി തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യൻ വംശജർക്കിടയിൽ ഈ നടപടി വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ഉടൻ തന്നെ നിയമവിദഗ്ധരുടെ സഹായം തേടണമെന്ന് കമ്മ്യൂണിറ്റി സംഘടനകൾ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
9,000 Punjabis among 30,000 face deportation risk in Canada




