Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നവംബറിൽ അക്കൗണ്ടിലെത്തുക 4 CRA ആനുകൂല്യങ്ങൾ; തീയതിയും തുകയും അറിയാം

Canada Varthakal by Canada Varthakal
November 1, 2026
in Canada
Reading Time: 1 min read
canadian dollars

canadian dollars

ഓട്ടവ: കാനഡയിലെ കുടുംബങ്ങൾക്കും അർഹരായ വ്യക്തികൾക്കും ആശ്വാസമായി 2026 നവംബർ മാസത്തിൽ നാല് പുതിയ കാനഡ റെവന്യൂ ഏജൻസി (CRA) ആനുകൂല്യങ്ങൾ അക്കൗണ്ടുകളിലേക്ക് എത്താൽ പോകുന്നു. നാല് വ്യത്യസ്ത തീയതികളിലായി വിതരണം ചെയ്യുന്ന ഈ നികുതിരഹിത സഹായങ്ങൾ 2025-ലെ വരുമാന നികുതി റിട്ടേണിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കിയിരിക്കുന്നത്. 2026 ജൂലൈ മുതൽ 2027 ജൂൺ വരെയുള്ള നടപ്പ് ആനുകൂല്യ വർഷത്തിലെ തുകയാണ് നിലവിൽ വിതരണം ചെയ്യുന്നത്.

IMG 20261031 130905 345

ആദ്യ പേയ്‌മെന്റായ ഒന്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) നവംബർ 10 ചൊവ്വാഴ്ച യോഗ്യരായ ഒന്റാരിയോ നിവാസികളുടെ അക്കൗണ്ടുകളിൽ എത്തും. മൂന്ന് വ്യത്യസ്ത പ്രൊവിൻഷ്യൽ ക്രെഡിറ്റുകൾ സമന്വയിപ്പിച്ച് നൽകുന്ന ഈ ആനുകൂല്യത്തിലൂടെ വടക്കൻ ഒന്റാരിയോയിലെ യോഗ്യരായ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം പരമാവധി 2,055 ഡോളർ വരെ ലഭിക്കും. ഇതിൽ ഒന്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), എനർജി ആന്റ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ് (OEPTC), നോർത്തേൺ ഒന്റാരിയോ എനർജി ക്രെഡിറ്റ് (NOEC) എന്നിവ ഉൾപ്പെടുന്നു. ആനുവൽ എൻടൈറ്റിൽമെന്റ് 500 ഡോളറിൽൽ താഴെയുള്ളവർക്ക് ജൂലൈ മാസത്തിൽ തന്നെ തുക ലഭിച്ചിട്ടുണ്ടാകും.

ADVERTISEMENT

തുടർന്ന് നവംബർ 20 വെള്ളിയാഴ്ച 18 വയസ്സിന് താഴെയുള്ള കുട്ടികളുള്ള കാനഡയിലെ എല്ലാ കുടുംബങ്ങൾക്കും കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) ലഭിക്കും. പുതിയ 2% പണപ്പെരുപ്പ വർദ്ധനവോടെ 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രതിമാസം പരമാവധി 679.75 ഡോളർ വരെയും 6 മുതൽ 17 വരെയുള്ളവർക്ക് പ്രതിമാസം 573.58 ഡോളർ വരെയും ലഭിക്കുന്നതാണ്. കൂടാതെ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റിന് യോഗ്യതയുള്ള കുട്ടികൾക്ക് മാസം 290 ഡോളർ വരെയുള്ള ചൈൽഡ് ഡിസെബിലിറ്റി ബെനിഫിറ്റും ഇതിനോടൊപ്പം അക്കൗണ്ടിലെത്തും. 2025-ലെ കുടുംബ നികുതി വരുമാനം 38,237 ഡോളറിൽ താഴെയുള്ളവർക്ക് മുഴുവൻ ആനുകൂല്യവും ലഭിക്കും.

ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് (DTC) ഉള്ള 18-നും 64-നും ഇടയിൽ പ്രായമുള്ള ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോർ നിവാസികൾക്കുള്ള പ്രതിമാസ ആനുകൂല്യമായ 400 ഡോളർ വരെ നൽകുന്ന NLDB തുക നവംബർ 25 ബുധനാഴ്ച അക്കൗണ്ടിൽ ക്രെഡിറ്റാകും. കുടുംബത്തിൽ ദമ്പതികൾ രണ്ടുപേരും DTC യോഗ്യതയുള്ളവരാണെങ്കിൽ പ്രതിമാസം 800 ഡോളർവരെ നേടാൻ അർഹതയുണ്ട്. ഈ ആനുകൂല്യത്തിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല, ടാക്സ് റിട്ടേൺ സമർപ്പിച്ചവർക്ക് തുക സ്വയമേവ ലഭ്യമാകും.

മാസാവസാനം നവംബർ 27 വെള്ളിയാഴ്ച ആൽബെർട്ടയിലെ കുടുംബങ്ങൾക്കുള്ള 2026-ലെ നാലാമത്തെയും അവസാനത്തെയും പാദ ആൽബെർട്ട ചൈൽഡ് ആൻഡ് ഫാമിലി ബെനിഫിറ്റ് (ACFB) വിതരണം ചെയ്യും. ആദ്യ കുട്ടിക്കായി പ്രതിവർഷം 1,529 ഡോളർ ബേസ് ബെനിഫിറ്റും തുടർന്ന് വരുന്ന മൂന്ന് കുട്ടികൾക്ക് വരെ 764 ഡോളർ വീതവും ലഭിക്കും. കൂടാതെ ജോലി ചെയ്യുന്ന കുടുംബങ്ങൾക്കായി ആദ്യ കുട്ടിയ്ക്ക് 782 ഡോളർ വരെയുള്ള വർക്കിംഗ് ഇൻകം കോമ്പോണന്റും ഇതിനൊപ്പം ലഭിക്കും.

ALSO READ: നവംബറിൽ കാനഡയിൽ വരുന്നത് നിർണായക മാറ്റങ്ങൾ; അതിർത്തി നിയമങ്ങളും വിമാന ചട്ടങ്ങളും ഇനി മാറും

ഈ കേന്ദ്ര-പ്രൊവിൻഷ്യൽ ധനസഹായ തുകകൾ തടസ്സമില്ലാതെ ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കുന്നതിനായി നിങ്ങളുടെ ടാക്സ് റിട്ടേണുകൾ കൃത്യമായി നൽകിയിട്ടുണ്ടെന്നും CRA മൈ അക്കൗണ്ടിലെ വിവരങ്ങളും ഡയറക്ട് ഡെപ്പോസിറ്റും പുതുക്കിയിട്ടുണ്ടെന്നും ഉറപ്പാക്കുക. ക്രെഡിറ്റ് ചെയ്യപ്പെടേണ്ട തീയതികളിൽ തുക ലഭിച്ചില്ലെങ്കിൽ OTB തുകയ്ക്കായി 10 പ്രവർത്തി ദിവസങ്ങളും CCB തുകയ്ക്കായി 5 പ്രവർത്തി ദിവസങ്ങളും കാത്തിരുന്ന ശേഷം കാനഡ റെവന്യൂ ഏജൻസിയുമായി (CRA) ബന്ധപ്പെടേണ്ടതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

RRSP
Canada

കാനഡയിൽ RRSP പരിധി ഉയർത്തി; പുതിയ കണക്കുകൾ പുറത്തുവിട്ട് സി.ആർ.എ.

by Canada Varthakal
November 4, 2026
Canada Express Entry October 2026 Draws
Canada

ഇവിടെ സേഫാണ്! 2027ൽ സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം കാനഡ

by Canada Varthakal
November 3, 2026
RCAF CH-148 Cyclone helicopter
Canada

കനേഡിയൻ നേവി കപ്പലിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനിടെ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.