Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ജർമ്മനിയിൽ ആശുപത്രിയ്ക്ക് തീയിട്ട് രോഗി; മൂന്ന് പേർ വെന്തുമരിച്ചു; ഒരാളുടെ നില ഗുരുതരം

Canada Varthakal by Canada Varthakal
June 1, 2025
in World
Reading Time: 1 min read
ജർമ്മനിയിൽ ആശുപത്രിയ്ക്ക് തീയിട്ട് രോഗി; മൂന്ന് പേർ വെന്തുമരിച്ചു; ഒരാളുടെ നില ഗുരുതരം

ജർമ്മൻ നഗരമായ ഹാംബർഗിലെ മരിയൻക്രാൻകെൻഹൗസ് ആശുപത്രിയിൽ രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് രോഗികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലിസ് ആശുപത്രിയിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു

തീപിടുത്തത്തെക്കുറിച്ച് രാത്രി ഏറെ വൈകിയാണ് അഗ്നിശമന സേനാംഗങ്ങൾക്ക് അറിയിപ്പ് ലഭിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വയോജന വാർഡിലെ ഒരു മുറിയിൽ തീ പടർന്നു പിടിക്കുകയായിരുന്നു. തുടർന്ന് മുകളിലെ നിലയുടെ മുൻഭാഗത്തേക്ക് പുക ഉയർന്നു. കെട്ടിടത്തിന്റെ നാല് നിലകളിലായി പുക പടർന്നതായി ജർമ്മൻ വാർത്താ ഏജൻസിയായ ഡിപിഎ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

മരിച്ച മൂന്ന് പേർ 84, 85, 87 വയസ്സ് പ്രായമുള്ള പുരുഷന്മാരാണെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. 34 പേർക്ക് സംഭവത്തിൽ പരിക്കേറ്റു, അവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയിലെ ഒരു വിഭാഗത്തിലെ ആളുകളെ മുഴുവൻ ഒഴിപ്പിക്കേണ്ടിവന്നു. പരിക്കേറ്റ രോഗികളെ കൂടുതലും ആശുപത്രിയിൽ തന്നെ ചികിത്സിച്ചു, ഏകദേശം 20 മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. ജനാലകളിൽ കൂടി സഹായത്തിനായി വിളിക്കുന്ന നിരവധി രോഗികളെ കണ്ടെത്തിയതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. ഗോവണി ഉപയോഗിച്ചും കെട്ടിടത്തിലൂടെയും ആളുകളെ രക്ഷപ്പെടുത്തി.

72 വയസ്സുള്ള ഒരു രോഗിയാണ് തീയിട്ടതെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയിൽ പറയുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലിസ് ആശുപത്രിയിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. മാനസികരോഗ്യ പ്രശ്നമാണോ തീയിടാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Google Book laptop with Gemini AI starting at $899
World

ജെമിനി എഐയുമായി ഗൂഗിൾബുക്ക്; 899 ഡോളർ മുതൽ വില, പ്രീ-ഓർഡർ ആരംഭിച്ചു

by Canada Varthakal
September 22, 2026
IDB two-year action plan for Venezuela electricity and social security
World

വൈദ്യുതി, സാമൂഹിക സുരക്ഷ; വെനസ്വേലയ്ക്കായി രണ്ട് വർഷത്തെ കർമ്മപദ്ധതി തയ്യാറാക്കി ഐ.ഡി.ബി

by Canada Varthakal
September 22, 2026
CNN Politico and MS NOW sue Trump over White House media ban
World

ട്രംപിന്റെ വൈറ്റ് ഹൗസ് വിലക്കിനെതിരെ CNN, പോളിറ്റിക്കോ, MS NOW കോടതിയിൽ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.