Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയുടെ പരമോന്നത ബഹുമതി സ്വന്തമാക്കി രണ്ട് ഇന്ത്യൻ വംശജർ

Canada Varthakal by Canada Varthakal
January 1, 2026
in Canada
Reading Time: 1 min read
canada flag

ഒട്ടാവ: കാനഡയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് കാനഡ’ (Order of Canada) പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്കാർക്ക് ഇരട്ടി മധുരം. വിദ്യാഭ്യാസ, പൊതുജനാരോഗ്യ മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് പ്രമുഖ ശാസ്ത്രജ്ഞരായ പ്രൊഫസർ പ്രവീൺ കെ. ജയിൻ, പ്രൊഫസർ ചന്ദ്രകാന്ത് പദംഷി ഷാ എന്നിവരെയാണ് ഈ ബഹുമതി നൽകി രാജ്യം ആദരിച്ചത്. ഗവർണർ ജനറൽ മേരി സൈമൺ ആണ് ബുധനാഴ്ച പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 80 പേരാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്.

ഒന്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് പ്രൊഫസറാണ് ഇന്ത്യൻ വംശജനായ പ്രൊഫസർ പ്രവീൺ കെ. ജയിൻ. നൂറിലധികം ഗവേഷകർക്ക് വഴികാട്ടിയായ ജയിൻ, വൈദ്യുത ഊർജ്ജ സംസ്കരണ രംഗത്തെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾക്കാണ് ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് കാനഡ’ പദവിക്ക് അർഹനായത്.

ADVERTISEMENT

ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഡല്ല ലാന സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസർ എമിരറ്റസാണ് പ്രൊഫസർ ചന്ദ്രകാന്ത് പദംഷി ഷാ. കാനഡയിലെ പൊതുജനാരോഗ്യ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഷാ, തദ്ദേശവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. കാനഡയിലെ പൗരത്വ പരീക്ഷ പരിഷ്കരിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

പുതിയ പുരസ്‌കാര ജേതാക്കളെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അഭിനന്ദിച്ചു. “നിങ്ങളുടെ സംഭാവനകൾ കൂടുതൽ ഊർജ്ജസ്വലവും ശക്തവുമായ ഒരു കാനഡയെ കെട്ടിപ്പടുക്കാൻ സഹായിച്ചു,” എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. 1967-ൽ സ്ഥാപിതമായ ഓർഡർ ഓഫ് കാനഡ ബഹുമതി ഇതുവരെ 8,250-ലധികം പേർക്ക് ലഭിച്ചിട്ടുണ്ട്. കാനഡയുടെ സാമൂഹികവും ശാസ്ത്രീയവുമായ വളർച്ചയ്ക്ക് കരുത്തുപകരുന്ന വ്യക്തികളെയാണ് ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

2 India-born scientists appointed to Canada’s highest honours list

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canadian school trips (AP Photo/Charles Rex Arbogast)
Canada

സുരക്ഷാ ഭീഷണി: വിദേശ പഠനയാത്രകൾക്ക് വിലക്കേർപ്പെടുത്തി കനേഡിയൻ സ്കൂളുകൾ

by Canada Varthakal
September 2, 2026
FRAUD ALERT
Canada

Canada Job Fraud കനേഡിയൻ കമ്പനിയിൽ ഉയർന്ന ജോലി, വൻതുക സാലറി; അഹമ്മദാബാദിലെ യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, സംഭവം ഇങ്ങനെ

by Canada Varthakal
September 1, 2026
burgers recalled in Canada
Canada

Canada Burger Recalled ഈ ബർഗർ കഴിക്കല്ലേ! അലർജി ഉണ്ടാകാൻ സാധ്യത; കാനഡയിൽ പ്രശസ്ത ബ്രാൻഡിന്റെ ഉൽപ്പന്നം തിരിച്ചുവിളിച്ചു

by Canada Varthakal
September 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.