📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ഷാരൂഖ് ഖാന്റെ നാവരിയുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം: പ്രഖ്യാപനവുമായി ഹിന്ദു മഹാസഭാ നേതാവ് രംഗത്ത്

Canada Varthakal by Canada Varthakal
January 3, 2026
in India
Reading Time: 1 min read
sharook khan

മഥുര: ഐ.പി.എൽ ടീമിലേക്ക് ബംഗ്ലാദേശ് താരത്തെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വിവാദ പ്രസ്താവനയുമായി ഹിന്ദു മഹാസഭാ നേതാവ് രംഗത്ത്. ഷാരൂഖ് ഖാന്റെ നാവരിയുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ നേതാവ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മഥുരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഇവരുടെ പ്രതികരണം.

ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഐ.പി.എൽ (IPL) ഫ്രാഞ്ചൈസിയിലേക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ തിരഞ്ഞെടുത്തതാണ് പ്രതിഷേധക്കാർ ഉയർത്തുന്ന പ്രധാന പരാതി. ഇതിൽ പ്രതിഷേധിച്ച് ഷാരൂഖ് ഖാന്റെ പോസ്റ്ററുകൾ കരിഓയിൽ ഒഴിക്കുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തു.ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമങ്ങൾ നടക്കുന്നുണ്ടെന്നും, അത്തരമൊരു രാജ്യത്തുനിന്നുള്ള താരത്തെ തന്റെ ടീമിലേക്ക് എടുത്തത് തെറ്റായ നടപടിയാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ബംഗ്ലാദേശിൽ നിന്നുള്ള താരത്തെ വാങ്ങിയതിലൂടെ ഷാരൂഖ് ഖാൻ ‘രാജ്യദ്രോഹം’ ചെയ്തുവെന്ന് ബി.ജെ.പി നേതാവ് സംഗീത് സോം ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്.

ADVERTISEMENT

അയോധ്യയിലെയും മറ്റ് പ്രദേശങ്ങളിലെയും നിരവധി സന്യാസിമാരും ഷാരൂഖ് ഖാനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.സി.സി.ഐ തീരുമാനമെടുക്കുമെങ്കിലും, ബംഗ്ലാദേശ് താരങ്ങൾ സ്വന്തം നാട്ടിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കണമെന്ന് പ്രമുഖ കഥാവാചകൻ ധീരേന്ദ്ര ശാസ്ത്രി ആവശ്യപ്പെട്ടു. ഷാരൂഖ് ഖാന് സ്വഭാവഗുണമില്ലെന്നും അദ്ദേഹം ഒരു നായകനല്ലെന്നും സ്വാമി രാംഭദ്രാചാര്യ നാഗ്പൂരിൽ പറഞ്ഞു.

ADVERTISEMENT

ഷാരൂഖ് ഖാന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും അദ്ദേഹത്തെ ബംഗ്ലാദേശിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് ദിനേശ് ഫലഹാരി മഹാരാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തെ ജനങ്ങൾ നൽകിയ പ്രശസ്തിയാണ് ഷാരൂഖിനുള്ളതെന്നും അതുകൊണ്ട് തന്നെ ജനങ്ങളുടെ വികാരം അദ്ദേഹം മാനിക്കണമെന്നും അഖില ഭാരത അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് രവീന്ദ്ര പുരി പ്രതികരിച്ചു.

നേരത്തെ ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ സംഗീത് സോമും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാന് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ലെന്നും അദ്ദേഹം രാജ്യം വിട്ടുപോകണമെന്നുമായിരുന്നു സോമിന്റെ പ്രസ്താവന. രാജ്യദ്രോഹികൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അവർ രാജ്യത്തെ അപമാനിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വിവാദമായതോടെ വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Hindu Mahasabha leader announces Rs 1 lakh reward for anyone who cuts Shah Rukh Khan's nose
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്
India

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്

by Canada Varthakal
May 15, 2026
മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.