ടൊറന്റോ: കാനഡയിലെ യുവാക്കൾക്കിടയിലുള്ള തൊഴില്ലായ്മ നിരക്ക് കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. യു.എസ് വ്യാപാര തർക്കങ്ങളുടെയും താരിഫുകളുടെയും പ്രാരംഭ ആഘാതം കുറഞ്ഞതും സാമ്പത്തിക മേഖലയിലെ സ്ഥിരതയുമാണ് തൊഴിലവസരങ്ങൾ വീണ്ടും വർധിക്കാൻ ഇടയാക്കിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ 14.6 ശതമാനമായിരുന്ന തൊഴില്ലായ്മ നിരക്ക് ഈ വർഷം ജൂലൈയിൽ 12.6 ശതമാനമായി താഴ്ന്നു. അതുപോലെ, പഠനത്തിനിടയിൽ വേനലവധിക്കാലത്ത് ജോലി ചെയ്യുന്ന വിദ്യാർത്ഥികളുടെ തൊഴില്ലായ്മ നിരക്ക് 17.5 ശതമാനത്തിൽ നിന്ന് 15.1 ശതമാനത്തിലേക്കും കുറഞ്ഞിട്ടുണ്ട്.
ബാങ്ക് ഓഫ് കാനഡ പോളിസി റേറ്റ് 2.25 ശതമാനത്തിലേക്ക് താഴ്ത്തിയതോടെ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം മാറി കമ്പനികൾ കൂടുതൽ ധൈര്യത്തോടെ റിക്രൂട്ട്മെന്റ് ആരംഭിക്കുകയായിരുന്നു. പ്രധാനമായും റസ്റ്റോറന്റുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, സമ്മർ ടൂറിസം എന്നിവയിലാണ് ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. ആളുകൾ രാജ്യത്തിനകത്ത് കൂടുതൽ യാത്ര ചെയ്യാൻ തുടങ്ങിയത് സർവീസ് മേഖലയിലെ വളർച്ചക്ക് വേഗത കൂട്ടി. കൂടാതെ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും താത്കാലിക വിദേശ തൊഴിലാളികൾക്കും നൽകുന്ന പെർമിറ്റുകളിൽ വരുത്തിയ നിയന്ത്രണങ്ങൾ ചെറുപ്പക്കാർക്ക് എൻട്രി ലെവൽ തസ്തികകളിൽ കൂടുതൽ അവസരം നൽകി.
വ്യാപാര രംഗത്തുണ്ടായ അനിശ്ചിതത്വങ്ങൾ ഒടുവിൽ മാറിത്തുടങ്ങിയെന്നും ബിസിനസ്സ് ലോകത്തിന് ഏറ്റവും ആവശ്യമായ സ്ഥിരത തിരിച്ചുകിട്ടിയതോടെ സ്ഥാപനങ്ങൾ ചെറുപ്പക്കാരെ നിയമിച്ചു തുടങ്ങിയെന്നും ഇൻഡീഡ് കാനഡ സീനിയർ ഡയറക്ടർ സ്റ്റെപാൻ അർമാൻ ചൂണ്ടിക്കാണിച്ചു. കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ജി.ഡി.പി വളർച്ച നിരക്ക് 3.4 ശതമാനത്തിലേക്ക് കുതിച്ചതും ഉപഭോക്തൃ ചെലവഴിക്കൽ ഉയർന്നതും വരും മാസങ്ങളിലും തൊഴിൽ വിപണിക്ക് വലിയ ഊർജ്ജമാകുമെന്നാണ് വിലയിരുത്തൽ
Youth unemployment rate in the country has declined; Statistics Canada report released.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









