Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പിആർ ഉണ്ടായിട്ടും കാനഡ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി യുവാവ് ; ചർച്ചയായി കാനഡയിലെ ചികിത്സാ പ്രതിസന്ധി

Canada Varthakal by Canada Varthakal
April 6, 2026
in Canada
Reading Time: 1 min read
പിആർ ഉണ്ടായിട്ടും കാനഡ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി യുവാവ് ; ചർച്ചയായി കാനഡയിലെ ചികിത്സാ പ്രതിസന്ധി

കാനഡയിലെ അതിപ്രശസ്തമായ ബിസിനസ് സ്കൂളിലെ പഠനം, പിന്നാലെ ടൊറന്റോ നഗരത്തിന്റെ ഹൃദയഭാഗത്ത് മനോഹരമായ ഫ്ലാറ്റും ലക്ഷങ്ങൾ ശമ്പളമുള്ള കൺസൾട്ടന്റ് ജോലിയും. ഏതൊരു യുവാവും സ്വപ്നം കാണുന്ന സുരക്ഷിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് കാനഡയിലെ പെർമനന്റ് റെസിഡൻസി (PR) പദവി പോലും ഉപേക്ഷിച്ച് സാഹിൽ പെരിസ് എന്ന യുവാവ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. തന്റെ ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സാഹിൽ ഇപ്പോൾ.

WhatsApp Image 2026 04 03 at 2.05.58 PM 1 1

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് കാനഡയിലെ ജീവിതം അവസാനിപ്പിച്ച് താൻ ബംഗളൂരുവിലേക്ക് മടങ്ങാൻ ഇടയായ സാഹചര്യം സാഹിൽ വിശദീകരിക്കുന്നത്. പുറത്തുനിന്ന് നോക്കുന്നവർക്ക് എല്ലാം തികഞ്ഞതെന്ന് തോന്നുന്ന കാനഡയിലെ ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അവിടുത്തെ ആരോഗ്യ പരിപാലന രംഗത്തെ (Healthcare) അപര്യാപ്തതകളായിരുന്നു എന്ന് സാഹിൽ പറയുന്നു. അപ്രതീക്ഷിതമായുണ്ടായ ഒരു അസുഖവും അതിന് കൃത്യമായ ചികിത്സ ലഭിക്കാതിരുന്നതുമാണ് ഈ യുവാവിനെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്.

ADVERTISEMENT

കാനഡയിലെ പഠനകാലത്തിന്റെ അവസാന മാസങ്ങളിലാണ് സാഹിലിന് കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്. എന്നാൽ കാനഡയിലെ സങ്കീർണ്ണമായ ചികിൽസാ രീതികൾ കാരണം ഒരു വിദഗ്ദ്ധ ഡോക്ടറെ (Specialist) കാണാൻ പോലും ഇദ്ദേഹത്തിന് സാധിച്ചില്ല. കാനഡയിലെ നിയമപ്രകാരം നേരിട്ട് ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കില്ല. ഒരു ജനറൽ പ്രാക്ടീഷണറുടെ (GP) പക്കൽ പേര് രജിസ്റ്റർ ചെയ്യുകയും, അവരുടെ നിർദ്ദേശപ്രകാരം മാത്രമേ സ്പെഷ്യലിസ്റ്റിനെ കാണാൻ സാധിക്കുകയും ചെയ്യൂ.

എന്നാൽ ടൊറന്റോയിലെ പത്തോളം ഡോക്ടർമാരെ സമീപിച്ചെങ്കിലും ആരും തന്നെ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് സാഹിൽ പറയുന്നു. ഒടുവിൽ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് ഒരു ഡോക്ടറെ കണ്ടെത്തിയെങ്കിലും, സാഹിലിന് വേദനകൊണ്ട് നിലത്ത് ഇഴയാൻ പാകത്തിലുള്ള അടിയന്തര സാഹചര്യമില്ലെന്ന് പറഞ്ഞ് സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് റഫർ ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. എംആർഐ സ്കാനിങ് നടത്താനും ഡോക്ടർ വിസമ്മതിച്ചു. സ്കാനിങ്ങിൽ പ്രശ്നം കണ്ടെത്തിയാൽപ്പോലും ഒരു ശസ്ത്രക്രിയക്കായി 3 മുതൽ 5 വർഷം വരെ കാത്തിരിക്കേണ്ടി വരും എന്നതായിരുന്നു ഡോക്ടർ നൽകിയ മറുപടി.

ഡോക്ടർമാരുടെ കടുത്ത ദൗർലഭ്യം നേരിടുന്ന കാനഡയിൽ യഥാസമയം ചികിത്സ ലഭിക്കാതിരുന്നതോടെ സാഹിലിന്റെ അവസ്ഥ കൂടുതൽ മോശമായി. ഒടുവിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ സാഹിലിന് ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ലിപ്പ് ഡിസ്ക് (Slip disc) ആണെന്ന് കണ്ടെത്തിയതും കൃത്യമായ ചികിത്സ ലഭ്യമായതും. കുടുംബത്തിന്റെ പിന്തുണയും ശരിയായ പരിചരണവും ലഭിച്ചതോടെ രണ്ടു വർഷത്തിനിപ്പുറം സാഹിൽ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്. വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ അവിടുത്തെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് കൃത്യമായി പഠിക്കണമെന്ന മുന്നറിയിപ്പോടെയാണ് സാഹിൽ തന്റെ അനുഭവം പങ്കുവെക്കുന്നത്.

Young man leaves Canada and returns to India despite having PR; Medical crisis in Canada is a topic of discussion

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Medical crisis in Canada is a topic of discussion
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

thomas party
Canada

ലോകകപ്പിൽ ഘാനയ്ക്ക് വൻ തിരിച്ചടി; ബലാത്സംഗക്കേസിൽ പ്രതിയായ തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല

by Canada Varthakal
June 12, 2026
Government Of Canada
Canada

കാനഡയിൽ സർക്കാർ ജോലി നേടാൻ സുവർണാവസരം: കറക്ഷണൽ സർവീസിൽ ഒഴിവുകൾ; ഉയർന്ന ശമ്പളവും മികച്ച ആനുകൂല്യങ്ങളും!

by Canada Varthakal
June 12, 2026
fifa world cup
Canada

ഫിഫ ലോകകപ്പ് 2026: കാനഡയിലേക്ക് പറക്കുന്ന ഫുട്ബോൾ ആരാധകർക്കായി ഇതാ ഒരു സമ്പൂർണ്ണ യാത്രാ ഗൈഡ്!

by Canada Varthakal
June 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.