ആൽബെർട്ട ഉപതിരഞ്ഞെടുപ്പിൽ അഡ്വാൻസ് പോളിംഗ് ആരംഭിച്ചു. ആൽബർട്ടയിൽ നടക്കുന്ന ഈ ഉപതിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി വോട്ടർമാർക്ക് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സാധാരണ ബാലറ്റുകൾക്ക് പകരം, ഇവിടെ വോട്ടർമാർ അവരുടെ ഇഷ്ട സ്ഥാനാർത്ഥിയുടെ പേര് സ്വന്തം കൈപ്പടയിൽ എഴുതണം. ആകെ 214 സ്ഥാനാർത്ഥികളാണ് മൽസരരംഗത്തുള്ളത്. വോട്ടെടുപ്പ് ഓഗസ്റ്റ് 18-ന് നടക്കും.
ഈ ഉപതിരഞ്ഞെടുപ്പിൽ ഭൂരിഭാഗം സ്ഥാനാർത്ഥികളും ‘ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി’ എന്നൊരു പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമാണ്. കാനഡയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ നീക്കം. പ്രധാനമന്ത്രി മാർക്ക് കാർണി ആണ് ഈ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
സാധാരണയായി ഈ മണ്ഡലത്തിൽ വിജയിച്ചുപോന്നിരുന്ന കൺസർവേറ്റീവ് സ്ഥാനാർത്ഥി ഡാമിയൻ കുറക് തന്റെ സ്ഥാനം രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൺസർവേറ്റീവ് നേതാവ് പിയറി പോളിവ്രെക്ക് മൽസരിക്കാൻ വേണ്ടിയായിരുന്നു ഇത്. സ്വന്തം സീറ്റായ ഒട്ടാവയിലെ കാർലെറ്റണിൽ പോളിവ്രെ പരാജയപ്പെട്ടിരുന്നു.
വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ
വോട്ട് രേഖപ്പെടുത്തുന്നതിന് സ്ഥാനാർത്ഥിയുടെ പേര് കൃത്യമായി എഴുതേണ്ടത് പ്രധാനമാണ്. പേരെഴുതുന്നതിൽ ചെറിയ പിശകുകൾ വന്നാലും വോട്ട് പരിഗണിക്കും. അതേസമയം, സ്ഥാനാർത്ഥിയുടെ പേര് എഴുതാതെ രാഷ്ട്രീയ പാർട്ടിയുടെ പേര് മാത്രം എഴുതിയാൽ വോട്ട് അസാധുവായി കണക്കാക്കും. പോളിംഗ് ബൂത്തുകളിൽ എല്ലാ സ്ഥാനാർത്ഥികളുടെയും പേര് വലിയ അക്ഷരങ്ങളിൽ പ്രദർശിപ്പിക്കും. കാഴ്ചക്കുറവുള്ളവർക്കായി ലെൻസുകളും വലിയ പിടിയില്ലാത്ത പെൻസിലുകളും ലഭ്യമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പോളിവ്രെയുടെ ആശങ്ക
ഈ നീക്കത്തിൽ കൺസർവേറ്റീവ് നേതാവ് പിയറി പോളിവ്രെ തൻ്റെ അതൃപ്തി രേഖപ്പെടുത്തി. “ആർക്കും തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവകാശമുണ്ട്. പക്ഷേ, ഈ പ്രതിഷേധക്കാർ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനും വോട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാക്കാനുമാണ് ശ്രമിക്കുന്നത്.
കാഴ്ചക്കുറവുള്ളവർക്കും പ്രായമായവർക്കും വോട്ട് ചെയ്യുന്നത് ഇപ്പോൾ കൂടുതൽ പ്രയാസകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പോളിവ്രെ നേരത്തെ മത്സരിച്ച കാർലെറ്റൺ മണ്ഡലത്തിൽ 90-ൽ അധികം സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. വോട്ടെടുപ്പിന് കുറച്ച് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ ചരിത്രപരമായ ഉപതിരഞ്ഞെടുപ്പ് കാനഡയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
you-have-to-learn-to-vote-in-canada!;-214-candidates-in-by-election;-voters-are-worried






