📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Climate

റെക്കോർഡ് ചൂടിലേക്ക് ലോകം; കാലാവസ്ഥ മാറ്റിമറിക്കാൻ  ‘സൂപ്പർ എൽ നിനോ’

Canada Varthakal by Canada Varthakal
May 14, 2026
in Climate
Reading Time: 1 min read
റെക്കോർഡ് ചൂടിലേക്ക് ലോകം; കാലാവസ്ഥ മാറ്റിമറിക്കാൻ  ‘സൂപ്പർ എൽ നിനോ’

ഒട്ടാവ: ആഗോളതാപനത്തിന് പിന്നാലെ ലോകത്തെ മുൾമുനയിൽ നിർത്തി അതിശക്തമായ ‘എൽ നിനോ’ (El Nino) പ്രതിഭാസം വരുന്നു. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയിലെ താപനില റെക്കോർഡുകൾ ഭേദിക്കുമ്പോൾ, വരാനിരിക്കുന്ന എൽ നിനോ മുൻവർഷങ്ങളേക്കാൾ പ്രഹരശേഷിയുള്ളതാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. കാനഡയിൽ കടുത്ത വരൾച്ചയ്ക്കും ശൈത്യകാലത്തെ ചൂടിനും ഇത് കാരണമായേക്കാം.

7c4d3e00 cd22 4018 822b b93e6606fd9d

പസഫിക് സമുദ്രത്തിലെ ഉപരിതല ജലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണ് എൽ നിനോ. വരും മാസങ്ങളിൽ ഇത് സജീവമാകുമെന്നാണ് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. 2023-24 കാലഘട്ടത്തിലുണ്ടായ ശക്തമായ എൽ നിനോ കാനഡയിലെ റെക്കോർഡ് ചൂടിന് കാരണമായിരുന്നു. എന്നാൽ, 2026-ഓടെ അനുഭവപ്പെടാൻ പോകുന്ന പുതിയ എൽ നിനോ ഇതിലും തീവ്രമാകാനാണ് സാധ്യത. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷമായി വരും വർഷം മാറിയേക്കാമെന്ന് ഗവേഷകനായ ബിൽ മെറിഫീൽഡ് പറഞ്ഞു.

ADVERTISEMENT

എൽ നിനോ പ്രതിഭാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലാകും ബാധിക്കുക. സമാന്തരമായി ആഗോളതാപനം വർധിക്കുന്നത് ഇതിന്റെ ആഘാതം ഇരട്ടിയാക്കുന്നു. തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ഇന്തോനേഷ്യയിലും കടുത്ത വരൾച്ചയ്ക്ക് ഇത് കാരണമാകും. തെക്കേ അമേരിക്കയിലും ആഫ്രിക്കൻ രാജ്യങ്ങളിലും അതിശക്തമായ പ്രളയത്തിന് എൽ നിനോ വഴിതെളിച്ചേക്കാം. പടിഞ്ഞാറൻ കാനഡയിൽ ശൈത്യകാലം അപ്രത്യക്ഷമാകുന്ന രീതിയിൽ താപനില ഉയരാനും മഞ്ഞുവീഴ്ച കുറയാനും സാധ്യതയുണ്ട്. ഇത് ജലവൈദ്യുത പദ്ധതികളെയും വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിക്കും.

ADVERTISEMENT

ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലം ഭൂമിയിലെ താപനില വ്യവസായ യുഗത്തിന് മുൻപുള്ളതിനേക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് അധികമായി വർധിച്ചു കഴിഞ്ഞു. എൽ നിനോ ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും, ആഗോളതാപനം ഇതിനെ കൂടുതൽ അപകടകാരിയാക്കുന്നുവെന്ന് ഇംപീരിയൽ കോളേജ് ലണ്ടനിലെ ക്ലൈമറ്റ് സയന്റിസ്റ്റ് ഫ്രെഡറിക് ഒട്ടോ നിരീക്ഷിക്കുന്നു. “എൽ നിനോ വരികയും പോകുകയും ചെയ്യും, എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ നിയന്ത്രിക്കാനാവാത്ത വിധം തുടരും,” അവർ വ്യക്തമാക്കി.

നേരത്തെ 2015-16 കാലഘട്ടത്തിലാണ് ഇതിന് സമാനമായ ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം ഉണ്ടായത്. അന്ന് കാനഡയിൽ താപനില സാധാരണയേക്കാൾ 4 ഡിഗ്രി വരെ ഉയർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ എൽ നിനോ അതിന്റെ പരമാവധി കരുത്തിൽ എത്താൻ 37 ശതമാനം സാധ്യതയുണ്ടെന്നാണ് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) നൽകുന്ന സൂചന. വരും മാസങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾ ലോകരാജ്യങ്ങൾക്ക് നിർണ്ണായകമാകും.

World set for record heat; 'Super El Nino' ​​to change climate

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: 'Super El Nino' ​​to change climate
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാലാവസ്ഥ പ്രവചനത്തിൽ പുതിയ വിപ്ലവം; എഐ കരുത്തുമായി എൻവയോൺമെന്റ് കാനഡ!
Climate

കാലാവസ്ഥ പ്രവചനത്തിൽ പുതിയ വിപ്ലവം; എഐ കരുത്തുമായി എൻവയോൺമെന്റ് കാനഡ!

by Canada Varthakal
May 5, 2026
sun
Climate

എൽ നിനോ ഭീഷണിയിൽ ലോകം; വരും മാസങ്ങളിൽ കടുത്ത ചൂടിനും വരൾച്ചയ്ക്കും സാധ്യതയെന്ന് WMO

by Canada Varthakal
April 25, 2026
അറ്റ്‌ലാന്റിക് സമുദ്രചുഴി ദുർബലമാകുന്നു; AMOC പ്രതിഭാസത്തിന്റെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ.
Climate

അറ്റ്‌ലാന്റിക് സമുദ്രചുഴി ദുർബലമാകുന്നു; AMOC പ്രതിഭാസത്തിന്റെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ.

by Canada Varthakal
April 25, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.