Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്‌വിക്കിൽ കാട്ടുതീ ഭീഷണി: മിറാമിച്ചിയിലെ സ്ഥിതി അതീവ അപകടകരം, വായു ഗുണനിലവാരം മോശം, മുന്നറിയിപ്പുമായി അധികൃതർ

Canada Varthakal by Canada Varthakal
August 9, 2025
in New Brunswick
Reading Time: 1 min read
A wildfire is pictured in the Miramichi area of New Brunswick

CTV

മിറാമിച്ചിക്ക് വടക്ക് ഭാഗത്തുള്ള ഗ്രാമീണ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ന്യൂ ബ്രൺസ്‌വിക്കിലെ പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചത് അനുസരിച്ച് തീപിടുത്തം ഏകദേശം 240 ഹെക്ടർ സ്ഥലത്തേക്ക് പടർന്നു. ഇത് ശനിയാഴ്ച രാവിലെ 160 ഹെക്ടറും വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 65 ഹെക്ടറും ആയിരുന്നു. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

മുൻകരുതലെന്ന നിലയിൽ, തീപിടിത്തം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ നിരവധി ക്യാമ്പുകൾക്കും ഒരു വാർത്താവിനിമയ ടവറിനും ചുറ്റും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടുതീ കാരണം മിറാമിച്ചിക്ക് സമീപമുള്ള ഹൈവേ 8 അടച്ചിരുന്നു. റസ്സൽവിൽ റോഡും മക്ഹാർഡി റോഡും പോലീസ് അടച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു.

ADVERTISEMENT

ന്യൂ ബ്രൺസ്‌വിക്ക് നാച്ചുറൽ റീസോഴ്സ്സ് വകുപ്പ് പറയുന്നത്, അടുത്ത കുറച്ച് ദിവസത്തേക്ക് കടുത്ത വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ്. കാട്ടുതീ അണയ്ക്കാൻ ക്യൂബെക്കിൽ നിന്ന് രണ്ട് വിമാനങ്ങൾ എത്തിയിട്ടുണ്ട്. ഈ വിമാനങ്ങൾക്ക് തടാകങ്ങളിൽ നിന്നും മറ്റ് ജലാശയങ്ങളിൽ നിന്നും വെള്ളം ശേഖരിച്ച് തീയുടെ മുകളിൽ ഒഴിക്കാൻ കഴിയും. കൂടാതെ, വെള്ളിയാഴ്ച സെന്റ് പോളിലും ഹാർവിയിലും ഉണ്ടായ രണ്ട് തീപിടിത്തങ്ങൾ നിയന്ത്രണവിധേയമാക്കിയതായും ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

കാട്ടുതീ പടർന്നുപിടിച്ചതിനെ തുടർന്ന് മിറാമിച്ചി മേഖലയിൽ എൻവയോൺമെന്റ് കാനഡ പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുതീയിൽ നിന്നുള്ള പുക കാരണം വായുവിന്റെ ഗുണനിലവാരം മോശമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയാണെങ്കിൽ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

കൂടാതെ നേരിയ തലവേദന, ചുമ, തൊണ്ട വേദന തുടങ്ങിയവ സാധാരണ ലക്ഷണങ്ങളായും ശ്വാസംമുട്ടൽ, നെഞ്ചുവേദന, കഠിനമായ ചുമ എന്നിവ ഗുരുതരമായ ലക്ഷണങ്ങളായും കാണുന്നു.

Wildfire threat in New Brunswick: Situation in Miramichi extremely serious, air quality poor, authorities issue warning
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.