Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കേരളം ആര് ഭരിക്കണം? വിധിയെഴുതാൻ പോരാട്ടം മുറുകുന്ന നിർണ്ണായക മണ്ഡലങ്ങൾ ഇവയാണ് !

Canada Varthakal by Canada Varthakal
March 22, 2026
in Kerala
Reading Time: 1 min read
കേരളം ആര് ഭരിക്കണം? വിധിയെഴുതാൻ പോരാട്ടം മുറുകുന്ന നിർണ്ണായക മണ്ഡലങ്ങൾ ഇവയാണ് !

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. 140 നിയോജക മണ്ഡലങ്ങളിലേക്കും മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പിൽ, ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം പിടിച്ചെടുക്കാൻ ഒരുങ്ങുന്ന യുഡിഎഫും കരുത്തുറ്റ പോരാട്ടവുമായി എൻഡിഎയും കളം നിറയുകയാണ്. ഇതിൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ചില ‘വിഐപി’ മണ്ഡലങ്ങളിലെ പോരാട്ടങ്ങൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

നേമം

ADVERTISEMENT

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലമാണ് ഇത്തവണത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. ബിജെപി ആദ്യമായി കേരള നിയമസഭയിൽ അക്കൗണ്ട് തുറന്ന ഈ മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് മുതിർന്ന നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിയെയാണ്. യുഡിഎഫിനായി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കെ.എസ്. ശബരിനാഥൻ ജനവിധി തേടുമ്പോൾ, എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടി എത്തുന്നതോടെ പോരാട്ടം ത്രികോണമായി മാറിയിരിക്കുന്നു.

പേരാവൂർ

കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽ 15 വർഷത്തിന് ശേഷം പഴയ എതിരാളികൾ വീണ്ടും നേർക്കുനേർ വരികയാണ്. 2006-ൽ മണ്ഡലം പിടിച്ചെടുത്ത കെ.കെ. ശൈലജയും 2011 മുതൽ മണ്ഡലം നിലനിർത്തുന്ന സണ്ണി ജോസഫും തമ്മിലാണ് ഇത്തവണത്തെ പ്രധാന മത്സരം. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സണ്ണി ജോസഫിനും മുൻ ആരോഗ്യ മന്ത്രി എന്ന നിലയിൽ കെ.കെ. ശൈലജയ്ക്കും മണ്ഡലത്തിലുള്ള ജനസ്വാധീനം പ്രവചനാതീതമായ പോരാട്ടത്തിനാണ് വഴിമരുന്നിടുന്നത്.

പാലക്കാട്

ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിന്ന് നേരെ പൊതുതിരഞ്ഞെടുപ്പിലേക്ക് കടന്ന പാലക്കാട് മണ്ഡലം ഇത്തവണയും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫിനായി കോട്ട കാക്കാൻ ഇറങ്ങുമ്പോൾ, എൻഡിഎയുടെ വലിയ പ്രതീക്ഷയാണ് ഈ മണ്ഡലം. നടൻ രമേഷ് പിഷാരടിയുടെ രാഷ്ട്രീയ പ്രവേശനവും ബിജെപിയുടെ വളർച്ചയും മണ്ഡലത്തിൽ നിർണ്ണായകമാകും. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന എൻ.എം.ആർ. റസാഖ് കൂടി എത്തുന്നതോടെ പാലക്കാട്ടെ രാഷ്ട്രീയ ചിത്രം സങ്കീർണ്ണമാണ്.

വട്ടിയൂർക്കാവ്

തലസ്ഥാനത്തെ മറ്റൊരു ഗ്ലാമർ മണ്ഡലമായ വട്ടിയൂർക്കാവിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തിനെ എൽഡിഎഫ് വീണ്ടും കളത്തിലിറക്കുമ്പോൾ, കരുത്തനായ കെ. മുരളീധരനെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ബിജെപിക്കായി മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ കൂടി എത്തുന്നതോടെ വട്ടിയൂർക്കാവിൽ പ്രവചനാതീതമായ വോട്ട് മറിമറിച്ചിലുകൾ ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

മഞ്ചേശ്വരം

കാസർകോടിന്റെ കവാടമായ മഞ്ചേശ്വരത്ത് ഇത്തവണയും യുഡിഎഫും എൻഡിഎയും തമ്മിലുള്ള ഇഞ്ച് ഇഞ്ച് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. വെറും 87 വോട്ടുകൾക്ക് കഴിഞ്ഞ തവണ വിജയിച്ച എ.കെ.എം. അഷ്റഫിനെ യുഡിഎഫ് നിലനിർത്തുമ്പോൾ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഒരിക്കൽ കൂടി പോരിനിറങ്ങുന്നു. കെ.ആർ. ജയാനന്ദയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണത്തെ അപരൻമാരുടെ ഭീഷണി ഇത്തവണ സുരേന്ദ്രനെ തുണയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

തൃശൂർ

സാംസ്കാരിക നഗരമായ തൃശൂരിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം ഇത്തവണത്തെ നിയമസഭാ പോരാട്ടത്തെയും ബാധിക്കുമെന്നുറപ്പാണ്. കോൺഗ്രസിനെ എട്ടു തവണ തുണച്ച ചരിത്രമുള്ള മണ്ഡലമാണെങ്കിലും 2016-ൽ വി.എസ്. സുനിൽ കുമാറിലൂടെ ഇടത് പക്ഷം പിടിച്ചെടുത്ത മണ്ഡലമാണിത്. ഇത്തവണ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് തൃശൂരിൽ കാഴ്ചവയ്ക്കുന്നത്.
മേൽപ്പറഞ്ഞ ആറ് മണ്ഡലങ്ങളിലെ ഫലം കേരളത്തിലെ അധികാര സമവാക്യങ്ങളെ നേരിട്ട് ബാധിക്കും. നേമത്തും വട്ടിയൂർക്കാവിലും ബിജെപിക്ക് ഉണ്ടാകുന്ന വോട്ട് വിഹിതവും, വടക്കൻ കേരളത്തിലെ പേരാവൂരിലും മഞ്ചേശ്വരത്തും യുഡിഎഫ് നേരിടുന്ന വെല്ലുവിളികളും തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകും.

ആലപ്പുഴ
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മനസാണ് ആലപ്പുഴ ജില്ലയ്ക്ക്. തോമസ് ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയാണ്. പി.പി. ചിത്തരഞ്ജനാണ് എല്‍ഡിഎഫ് സ്ഥാനാർഥി. എം ജെ ജോബാണ് ബിജെപി സ്ഥാനാര്‍ത്ഥി.

തിരഞ്ഞെടുപ്പ് തീയതി അടുത്തതോടെ മുന്നണികൾ വലിയ വാഗ്ദാനങ്ങളുമായി ജനങ്ങളെ സമീപിക്കുമ്പോൾ, പ്രാദേശിക വിഷയങ്ങളും വികസന നേട്ടങ്ങളും ഭരണവിരുദ്ധ വികാരവും ഓരോ മണ്ഡലത്തിലും സജീവ ചർച്ചയാകുകയാണ്. കർഷകരുടെ നിലപാടുകൾ നിർണ്ണായകമാകുന്ന പേരാവൂരിലും ഭാഷാന്യൂനപക്ഷ വോട്ടുകൾ വിധി നിശ്ചയിക്കുന്ന മഞ്ചേശ്വരത്തും പാർട്ടികൾ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുമ്പോൾ, തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് ഗുണകരമാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ വിഐപി മണ്ഡലങ്ങളിലെ ഓരോ വോട്ടും സംസ്ഥാനത്തിന്റെ വരുംകാല രാഷ്ട്രീയ ദിശയും ഭരണാധികാരികൾ ആരെന്ന് നിശ്ചയിക്കുന്നതിലും നിർണ്ണായക പങ്കുവഹിക്കും.

Who should rule Kerala? These are the crucial constituencies where the battle is fierce to decide!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.