Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

വ്യത്യസ്‌ത ഭാഷക്കാർക്കും ഈസിയായി ചാറ്റ് ചെയ്യാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

Canada Varthakal by Canada Varthakal
April 26, 2025
in SCI-TECH
Reading Time: 1 min read
ഡാറ്റ തീരുമെന്ന പേടി വേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്നവർ തമ്മിലും ഇനി വാട്‌സ്ആപ്പ് ചാറ്റ് എളുപ്പമാകും. ആശയവിനിമയം സുഗമമാക്കുന്നതിന് മെസേജ് ട്രാൻസലേറ്റിങ് ഫീച്ചർ കൊണ്ടുവരികയാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോർട്ട്. നമ്മുടെ ഭാഷയിൽ ടൈപ്പ് ചെയ്യുന്ന മെസേജ്, സ്വീകർത്താവിൻറെ ഭാഷയിലേക്ക് സ്വയം വിവർത്തനം ചെയ്‌ത് തരുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ, ഇത്തരം മെസേജുകൾ അയക്കാൻ മറ്റൊരു വിവർത്തന ആപ്പിലേക്ക് പോയി വിവർത്തനം ചെയ്‌ത ശേഷം വാട്‌സ്ആപ്പിൽ വന്ന് പേസ്‌റ്റ് ചെയ്യുകയാണ് ഏക മാർഗം. എന്നാൽ ഉപയോക്താക്കൾക്ക് ഉടൻ തന്നെ പുതിയ ഓട്ടോമാറ്റിക് ഓൺ-ഡിവൈസ് വിവർത്തന സന്ദേശ ഫീച്ചർ ലഭിക്കും. ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും (E2EE) ഉറപ്പാക്കും.

ADVERTISEMENT

ട്രാൻലേറ്റിങ് ഫീച്ചർ കുറച്ചുകാലമായി വാട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. മെറ്റാ ഉടമസ്ഥതയിലുള്ള WABetaInfo എന്ന ആപ്ലിക്കേഷൻ ആൻഡ്രോയിഡ് 2.25.12.25-നുള്ള വാട്‌സ്ആപ്പ് ബീറ്റയിൽ പുതിയ സവിശേഷത പരീക്ഷിക്കാൻ തുടങ്ങിയതായി പറയുന്നു.

പുതിയ സവിശേഷത പ്രവർത്തനക്ഷമമായി കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ WABetaInfo പങ്കുവച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്യാനും സന്ദേശങ്ങൾ നേരിട്ട് ആപ്പിനുള്ളിൽ വിവർത്തനം ചെയ്യാനുമുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് നൽകുന്നത്. നിലവിൽ, സ്‌പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), റഷ്യൻ ഭാഷകളാണ് വാട്‌സ്ആപ്പ് വിവർത്തനം ചെയ്‌ത് പരീക്ഷിക്കുന്നത്. ഭാഷാ പായ്ക്ക് ഡൗൺലോഡ് ചെയ്‌ത ശേഷം ഉപയോക്താക്കൾ ചാറ്റ് ഇൻഫോ സ്‌ക്രീനിലേക്ക് പോയി സന്ദേശങ്ങൾ ഏത് ഭാഷയിലേക്ക് സ്വയമേവ വിവർത്തനം ചെയ്യണമെന്ന് വ്യക്തമാക്കാം. ഓരോ ചാറ്റിനും വ്യത്യസ്‌ത വിവർത്തന ക്രമീകരണങ്ങൾ ഏർപ്പെടുത്താനാകും. അതായത് ഉപയോക്താക്കൾക്ക് ഓരോ കോൺടാക്റ്റിനും വ്യത്യസ്‌ത വിവർത്തന ഭാഷ സെറ്റ് ചെയ്യാൻ കഴിയും.

ഇങ്ങോട്ട് വരുന്ന സന്ദേശങ്ങളുടെ ഭാഷ സ്വയമേവ കണ്ടെത്താൻ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഭാഷാ പായ്ക്ക് ഇൻസ്റ്റാൾ ചെയ്യാനും കഴിയുമെന്ന് റിപ്പോർട്ടുണ്ട്. ഈ ഫീച്ചർ വരുന്നതോടെ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പ് ചാറ്റ് അടക്കം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവർത്തന ഫീച്ചർ വാട്‌സ്ആപ്പ് ചാനലുകൾക്കും ലഭ്യമാണ്.

അതേസമയം വിവർത്തനത്തിൻറെ കൃത്യതയെപ്പറ്റിയുള്ള ആശങ്കയും ഉയരുന്നുണ്ട്. പരീക്ഷണ ഘട്ടം അവസാനിച്ചു കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു
SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.