Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

Canada Varthakal by Canada Varthakal
July 14, 2026
in SCI-TECH
Reading Time: 1 min read
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി അനിൽ മേനോൻ. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് ബഹിരാകാശ യാത്രികരുമായി റഷ്യൻ നിർമിത ‘സോയൂസ് എം എസ് 29’ (Soyuz MS-29) പേടകം വിജയകരമായി വിക്ഷേപിച്ചു. എക്സ്പെഡിക്ഷൻ 74 (Expedition 74) ദൗത്യത്തിന്റെ ഭാഗമായാണ് ഈ കുതിപ്പ്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് പേടകത്തിൽ അനിലിനൊപ്പമുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന പേടകത്തിൽ നിന്ന് ഡോക്കിങ് പൂർത്തിയാക്കി ഇന്ത്യൻ സമയം പുലർച്ചെ 1.25 ഓടെ സംഘം നിലയത്തിൽ പ്രവേശിക്കും.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ദൗത്യം നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ബഹിരാകാശ നിലയത്തിലെ താമസം മനുഷ്യശരീരത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ സംഘം നിരീക്ഷിക്കും. ഇതിനുപുറമേ ബഹിരാകാശ നിലയത്തിലെ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്ലൂയിഡ് (IV Fluid) നിർമ്മിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയുടെ പരീക്ഷണവും ഈ ദൗത്യത്തിൽ നടക്കും.

ADVERTISEMENT

അമേരിക്കയിൽ ജനിച്ച് വളർന്ന അനിൽ മേനോന്റെ പിതാവ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോനും മാതാവ് ഉക്രൈൻ സ്വദേശിയുമാണ്. ഹാർവാഡിൽ നിന്ന് ന്യൂറോ ബയോളജിയിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടിയ അനിൽ മേനോൻ യുഎസ് വ്യോമസേനയിൽ കേണലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-ൽ ഫ്ലൈറ്റ് സർജനായി നാസയിലെത്തിയ അദ്ദേഹം, 2018-ൽ സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായി ചുമതലയേറ്റു. തുടർന്ന് 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി അനിൽ തിരഞ്ഞെടുക്കപ്പെടുന്നത്. സ്‌പേസ് എക്‌സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ.

Now a ‘single bridge’ connection in space too! The Soyuz spacecraft carrying Anil Menon has departed

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
നാസയ്ക്കൊപ്പം കേരളത്തിനും അഭിമാനം; മലയാളി ഡോ.അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക്
World

നാസയ്ക്കൊപ്പം കേരളത്തിനും അഭിമാനം; മലയാളി ഡോ.അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക്

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.