ബ്രിട്ടീഷ് കൊളംബിയ: മെക്സിക്കോയിലെ കാന്കൂണില്നിന്നുള്ള വിമാനം വൈകിയതിനെത്തുടര്‍ന്ന് ദമ്പതികള്‍ക്കുള്ള അധിക ചെലവ് തിരികെ നല്കാന് വെസ്റ്റ്ജെറ്റിനോട് ഉത്തരവിട്ട് ബ്രിട്ടീഷ് കൊളംബിയ സിവില്‍ റെസല്യൂഷന്‍ ട്രൈബ്യൂണല്‍. വിമാനത്താവളത്തില്‍ ഭക്ഷണത്തിനായി ചെലവിട്ട തുക മുഴുവനും മദ്യത്തിനായി ചെലവിട്ട തുകയുടെ പകുതിയും നല്‍കണമെന്നാണ് ഉത്തരവ്.

വിമാനം നാലുമണിക്കൂര്‍ വൈകിയപ്പോള്‍ വെസ്റ്റ്ജെറ്റ് നല്കിയ ഭക്ഷണ കൂപ്പണുകള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചില്ലെന്ന് ദമ്പതികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഭക്ഷണത്തിനും പാനീയങ്ങള്‍ക്കുമായി ചെലവിട്ട 144.62 കനേഡിയന്‍ ഡോളര്‍ തിരികെ ആവശ്യപ്പെട്ടു. ഇതില്‍ 64.67 ഡോളര്‍ ഭക്ഷണത്തിനും 79.90 ഡോളര്‍ മദ്യത്തിനുമായിരുന്നു.
വിമാനം വൈകിയാൽ യാത്രക്കാര്‍ക്ക് ആവശ്യമായ അളവില്‍ ഭക്ഷണവും പാനീയവും നല്‍കണമെന്ന് കാനഡയിലെ Air Passenger Protection Regulations വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ മദ്യത്തിന്റെ ചെലവ് ഇതില്‍ ഉള്‍പ്പെടുമോയെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. മദ്യത്തിനുള്ള ചെലവ് ഭക്ഷണച്ചെലവിനേക്കാള്‍ കൂടുതലാകുന്നത് ന്യായമല്ലെന്ന് ട്രൈബ്യൂണല്‍ അംഗം മാര്‍ക്ക് ഹെന്ഡേഴ്സണ് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യബില്ലിന്റെ പകുതി മാത്രം നല്കാന് ഉത്തരവിട്ടത്.
12 മണിക്കൂറിലധികം നീണ്ട വിമാനവൈകലിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നായിരുന്നു വെസ്റ്റ്ജെറ്റിന്റെ വാദം. എന്നാല്‍ നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികളാണ് വൈകലിന് കാരണമെന്നും ഇത് വിമാനക്കമ്പനിയുടെ നിയന്ത്രണത്തിലുള്ള കാര്യമാണെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. ഒന്‍പത് മണിക്കൂറോ അതിലധികമോ വിമാനം വൈകിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരമായി ഓരോ യാത്രക്കാരനും 1,000 ഡോളര്‍ വീതം നല്‍കാനും ഉത്തരവിട്ടു. ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും ചെലവുള്‍പ്പെടെ ദമ്പതികള്‍ക്ക് ആകെ 2,104.62 കനേഡിയന്‍ ഡോളറാണ് ലഭിക്കുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘WestJet Ordered to Refund Flight Delay Expenses’




