ഗ്രീൻലാൻഡ് ലക്ഷ്യമാക്കി യാത്ര തിരിച്ച ആറ് മീറ്റർ നീളമുള്ള ഒരു ബോട്ട് ലാബ്രഡോറിൻ്റെ തെക്കുകിഴക്കൻ തീരത്ത് വെച്ച് കാണാതായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കനേഡിയൻ കോസ്റ്റ് ഗാർഡിന് ഈ ബോട്ട് കാണാനില്ലെന്ന് പറഞ്ഞ് ഒരു പൗരൻ സന്ദേശം നൽകുന്നത്. ബ്ലോങ്ക്-സബ്ലോണിൽ നിന്ന് ഗ്രീൻലാൻഡിലേക്ക് ഒറ്റയ്ക്ക് യാത്ര തിരിച്ച ‘ടോണെറെ’ എന്ന ബോട്ടാണ് കാണാതായത്.
ബോട്ടിന്റെ അവസാനത്തെ സ്ഥാനം രേഖപ്പെടുത്തിയത് കഴിഞ്ഞ ആഴ്ച കാർട്ട്റൈറ്റിൽ നിന്ന് ഏകദേശം 296 കിലോമീറ്റർ കിഴക്ക് മാറി വെച്ചാണ്. കാണാതായ ബോട്ടിനുവേണ്ടി കോസ്റ്റ് ഗാർഡ് കപ്പലുകളായ ‘ഡെസ് ഗ്രോസെയിലേഴ്സ്’, ‘അമുണ്ട്സെൻ’ എന്നിവ ഉൾപ്പെടെ നിരവധി വിമാനങ്ങളും കപ്പലുകളും തിരച്ചിൽ നടത്തുന്നുണ്ട്.
എന്നാൽ തിരച്ചിൽ തുടങ്ങിയിട്ട് ഇത്ര ദിവസമായിട്ടും ബോട്ടിനെക്കുറിച്ചോ അതിലെ യാത്രക്കാരനെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
Waves of concern off the coast of Labrador; Boat headed to Greenland goes missing; Search intensifies



