ലാബ്രഡോർ സിറ്റി: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ ലാബ്രഡോർ സിറ്റിയിൽ നിലവിലുണ്ടായിരുന്ന എല്ലാ ഒഴിപ്പിക്കൽ മുന്നറിയിപ്പുകളും അധികൃതർ പിൻവലിച്ചു. വാൾഷ് റിവർ കാട്ടുതീ നിലവിൽ നിയന്ത്രണവിധേയമായതായി ഫോറസ്റ്റ്രി വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം സ്വീകരിച്ചത്. വാൾഷ് റിവർ, ഡുലി ലേക്ക്, ത്രോൺ ലേക്ക്, ടാമറാക്ക് ഗോൾഫ് കോഴ്സ് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് ഇനി ഒഴിപ്പിക്കൽ മുന്നറിയിപ്പ് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
തീപിടിത്ത സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് മുന്നറിയിപ്പുകൾ അവസാനിപ്പിക്കാൻ തീരുമാനമായത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ലാബ്രഡോർ മേഖലയിൽ വ്യാപകമായ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയും വനവകുപ്പ് സംഘങ്ങളും ശക്തമായ ശ്രമങ്ങളാണ് നടത്തിയത്. തീപിടിത്തത്തിൽ ആയിരക്കണക്കിന് ഹെക്ടർ വനഭൂമി കത്തിനശിച്ചതായി അധികൃതർ വിലയിരുത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രധാന തീപിടിത്തം നിയന്ത്രണത്തിലാണെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
Walsh River fire under control; restrictions lifted in Labrador.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






