Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Movies

ഇനി പെൺകുട്ടികളുടെ ഊഴം; ‘വാഴ 3’ യുടെ സർപ്രൈസ് പൊട്ടിച്ച് വിപിൻ ദാസ്

Canada Varthakal by Canada Varthakal
April 15, 2026
in Movies
Reading Time: 1 min read
VIBIN

കൊച്ചി: മലയാള സിനിമയിൽ വലിയ ചർച്ചയായ ‘വാഴ’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം പെൺകുട്ടികളുടെ കഥയാകുമെന്ന് തിരക്കഥാകൃത്തും സഹനിർമാതാവുമായ വിപിൻ ദാസ്. സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും ആൺകുട്ടികളുടെ ജീവിതം പ്രമേയമാക്കിയപ്പോൾ, വരാനിരിക്കുന്ന ചിത്രം പെൺകുട്ടികളുടെ കാഴ്ചപ്പാടിലൂടെയായിരിക്കും അവതരിപ്പിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

വിപിൻ ദാസിന്റെ സംവിധാന സഹായിയായിരുന്ന വിശ്വൻ ശ്രീജിത്താണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര തുടങ്ങിയതെന്നും വരും ഭാഗങ്ങളിലും അത് തുടരുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ ശേഷം അഭിനേതാക്കളെ കണ്ടെത്താൻ പ്രത്യേക ഓഡിഷൻ നടത്തും. അതുവരെ അപേക്ഷകളോ പോർട്ട്‌ഫോളിയോകളോ അയക്കേണ്ടതില്ലെന്ന് വിപിൻ ദാസ് അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

സോഷ്യൽ മീഡിയ താരങ്ങളെ അണിനിരത്തി പരീക്ഷണം നടത്തിയ ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗമെത്തിയത്. ഹാഷിർ, അലൻ, വിനായക്, അജിൻ തുടങ്ങിയവരുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതിനൊപ്പം അൽഫോൺസ് പുത്രൻ, ബിജുക്കുട്ടൻ, അജു വർഗീസ് തുടങ്ങിയ താരനിരയും സിനിമയുടെ ഭാഗമായിരുന്നു.

ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയ ‘വാഴ 2’ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. കേരളത്തിൽ നിന്ന് ഏറ്റവും വേഗത്തിൽ 50 കോടി രൂപ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. നിലവിൽ പ്രദർശനം തുടരുന്ന രണ്ടാം ഭാഗം സഹോദരബന്ധങ്ങൾക്കും സൗഹൃദത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നത്. വൻ വിജയമായതോടെ മലയാളത്തിലെ മുൻനിര ഫ്രാഞ്ചൈസികളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ‘വാഴ’.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Now it's the girls' turn; Vipin Das reveals the surprise of 'Vazha 3'
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'Maharaja Hostel' aims to make the audience laugh and feel scared; the film hits theatres tomorrow.
Movies

പ്രേക്ഷകരെ ചിരിപ്പിച്ച് പേടിപ്പിക്കാൻ ‘മഹാരാജ ഹോസ്റ്റൽ’; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

by Canada Varthakal
July 23, 2026
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്
Movies

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്

by Canada Varthakal
July 16, 2026
ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!
Movies

ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!

by Canada Varthakal
July 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.