Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

എട്ടു വർഷത്തെ പ്രണയസാഫല്യം; വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി

Canada Varthakal by Canada Varthakal
February 26, 2026
in Entertainment
Reading Time: 1 min read
vijay reshmika

ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന പ്രണയസാഫല്യമായി മാറിയിരിക്കുകയാണ് ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹം തെലുങ്ക് ആചാരപ്രകാരമായിരുന്നു നടന്നത്.

ന്യൂഡൽഹിയിലെ 106 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഐടിസി മൊമെന്റോസ് ഏകായ ഹോട്ടലിലായിരുന്നു രാജകീയമായ വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചത്. ഏകദേശം എട്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് താരജോഡികൾ ഔദ്യോഗികമായി ഒന്നാകുന്നത്. രാവിലെ നടന്ന തെലുങ്ക് ആചാരങ്ങൾക്ക് പുറമെ, വൈകുന്നേരം രശ്മികയുടെ കുടുംബ പശ്ചാത്തലമായ കുടക് (കൊടുവ) ആചാരപ്രകാരമുള്ള പ്രത്യേക ചടങ്ങുകളും നടക്കും.

ADVERTISEMENT

വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി, മെഹന്തി ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കല്യാണി പ്രിയദർശൻ, ശ്രാവ്യ വർമ്മ തുടങ്ങിയവർ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ‘വിരോഷ് പ്രീമിയർ ലീഗ്’ എന്ന പേരിൽ ഒരു ക്രിക്കറ്റ് മത്സരവും ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ചു. മരുമകളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിജയ് ദേവരകൊണ്ടയുടെ അമ്മ രശ്മികയ്ക്ക് സ്വർണ്ണ വളകൾ സമ്മാനമായി നൽകി.

ഏകദേശം 200 അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സ്വകാര്യത ഉറപ്പാക്കുന്നതിനായി ചടങ്ങുകളിൽ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു. വിവാഹസ്ഥലത്ത് മാധ്യമപ്രവർത്തകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെങ്കിലും, അവർക്കായി ഹോട്ടലിൽ പ്രത്യേക ഭക്ഷണക്രമീകരണങ്ങളും സൗകര്യങ്ങളും ദമ്പതികൾ ഒരുക്കിയിരുന്നു.

വിവാഹിതരായ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ, ഇരു കുടുംബങ്ങൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

After eight years of love, Vijay Deverakonda and Rashmika Mandanna got married.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Drishyam 4
Entertainment

ജോർജുകുട്ടി വീണ്ടുമെത്തുന്നു: ‘ദൃശ്യം 4’ പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ

by Canada Varthakal
August 24, 2026
Aparna Thomas and Jeeva
Entertainment

Aparna Jeeva Divorce ‘ഇനി ഞങ്ങൾ എന്നല്ല, ജീവ എന്നും അപർണ എന്നും മാത്രം’; ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമം, വേർപിരിയൽ സ്ഥിരീകരിച്ച് താരദമ്പതികൾ

by Canada Varthakal
August 24, 2026
Dileep Manju Warrier Video
Entertainment

മാജിക് ഫ്രെയിംസ് ഉദ്ഘാടന വേദിയിൽ പരസ്പരം കൈകൊടുത്ത് ദിലീപും മഞ്ജു വാര്യരും: ചർച്ചയായി വീഡിയോ

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.