കൊച്ചി : ആഗോളതലത്തിൽ വൻ വിജയം നേടിയ ‘ദൃശ്യം 3’ എന്ന ചിത്രത്തിന് പിന്നാലെ ഫ്രാഞ്ചൈസിയുടെ നാലാം ഭാഗവും ഉണ്ടാകുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ സ്ഥിരീകരിച്ചു. മഴവിൽ മനോരമ അവാർഡ് വേദിയിലാണ് ചിത്രത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനം നിർമാതാവ് നടത്തിയത്. തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച മൂന്നാം ഭാഗത്തിന് പിന്നാലെയാണ് ജോർജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നുവെന്ന ഔദ്യോഗിക വിവരവും പുറത്തുവരുന്നത്.
ചരിത്ര വിജയം നേടി മൂന്നാം ഭാഗം
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം 3’ തിയേറ്ററിലെത്തി 58 മണിക്കൂറുകൾ കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. കേരളത്തിൽ നിന്ന് മാത്രം 90.21 കോടിയും വിദേശ വിപണിയിൽ നിന്ന് 109 കോടിയും ഉൾപ്പെടെ ആകെ 237.70 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. തിയേറ്റർ പ്രദർശനത്തിന് ശേഷം നിലവിൽ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിട്ടുണ്ട്.
ജനപ്രീതി നേടിയ ദൃശ്യം ഫ്രാഞ്ചൈസി
മലയാള സിനിമയിൽ ത്രില്ലർ വിഭാഗത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ചിത്രമാണ് ‘ദൃശ്യം’. ആദ്യ ഭാഗവും തുടർന്ന് വന്ന രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾക്ക് പുറമെ ചൈനീസ്, കൊറിയൻ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദൃശ്യം. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നിലവിൽ മൂന്നാം ഭാഗം എത്തിനിൽക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Georgekutty Returns: Producer Antony Perumbavoor Announces 'Drishyam 4'





