Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബി.സി.യിൽ ചാർജിങ് സ്റ്റേഷനിലെ വൻ പൊട്ടിത്തെറിയുടെ കാരണമിതാണ്; ദൃശ്യങ്ങൾ പുറത്ത്, മുന്നറിയിപ്പുമായി അധികൃതർ

Canada Varthakal by Canada Varthakal
October 20, 2025
in British Columbia
Reading Time: 1 min read
A Tesla driver suffered minor injuries after an after-market adapter caused a fiery explosion in B.C.

ബ്രിട്ടീഷ് കൊളംബിയ; ബി.സിയിൽ അംഗീകാരമില്ലാത്ത അഡാപ്റ്റർ ഉപയോഗിച്ച് ടെസ്‌ല കാർ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ പുറത്ത്. കാർ ചാർജ് ചെയ്യുകയായിരുന്നയാൾ നിലത്ത് വീഴുകയും കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. 2024 ഓഗസ്റ്റിൽ നടന്ന ഈ സ്ഫോടനത്തിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് ഈ മാസം ആദ്യമാണ് റെഗുലേറ്റർ പ്രസിദ്ധീകരിച്ചത്. ഈ അപകടം സംബന്ധിച്ച വിവരങ്ങൾ ബി.സി. റെഗുലേറ്ററായ ടെക്നിക്കൽ സേഫ്റ്റി ബി.സി. തങ്ങളുടെ റിപ്പോർട്ടിൽ എടുത്തു കാണിച്ചിട്ടുണ്ട്.

ടെസ്‌ല ഇതര വാണിജ്യ ഇലക്ട്രിക് വാഹന ചാർജറിൽ ഒരു ടെസ്‌ല ഇ.വി. ചാർജ് ചെയ്യുമ്പോൾ, ചാർജിങ് കേബിളും അനധികൃതമായി വിപണിയിൽ ലഭ്യമായ ചാർജിങ് അഡാപ്റ്ററും തമ്മിലുണ്ടായ ഷോർട്ട് സർക്യൂട്ട് ഒരു ആർക്ക്-ഫ്ലാഷിന് (തീപ്പൊരി) കാരണമായി എന്നാണ് റെഗുലേറ്ററുടെ റിപ്പോർട്ടിൽ പറയുന്നത്. വാഹനത്തിന്റെ ചാർജിങ് പോർട്ടിൽ കനത്ത കരിഞ്ഞ പാടുകൾ അവശേഷിച്ചു, അഡാപ്റ്റർ രണ്ടായി പിളർന്ന് പൂർണ്ണമായും ഉരുകി നശിച്ചു എന്നും ഇതിൽ പറയുന്നുണ്ട്.

ADVERTISEMENT

ടെസ്‌ല അല്ലാത്ത ഒരു ചാർജിങ് സ്റ്റേഷനിൽ നിന്ന് ടെസ്‌ല വാഹനം ചാർജ് ചെയ്യാൻ ഒരു അഡാപ്റ്റർ ആവശ്യമാണ്. അംഗീകൃത അഡാപ്റ്ററുകൾ കമ്പനി തന്നെ വിൽക്കുന്നുണ്ടെങ്കിലും, മൂന്നാം കക്ഷികൾ നിർമ്മിക്കുന്ന അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ അപകടകരമാണ്, അതിനാൽ അവ ഉപയോഗിക്കരുത് എന്നും ടെസ്‌ലയുടെ മുന്നറിയിപ്പിൽ പറയുന്നു.

കാനഡയിൽ വിൽക്കുന്നതും ഉപയോഗിക്കുന്നതും ഓട്ടോമേക്കർമാർ നിർമ്മിക്കുകയും “സർട്ടിഫിക്കേഷൻ മാർക്ക്” പതിക്കുകയും ചെയ്ത അംഗീകൃത അഡാപ്റ്ററുകൾ മാത്രമായിരിക്കണം. അപകടത്തിൽപ്പെട്ട ഡ്രൈവർ അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്, ഈ അഡാപ്റ്റർ രണ്ട് വർഷമായി താൻ ഉപയോഗിക്കുന്നുണ്ടെന്നും മുൻപ് പലതവണ പ്രശ്‌നങ്ങളില്ലാതെ ചാർജ് ചെയ്തിട്ടുണ്ടെന്നുമാണ്. ഈ അഡാപ്റ്റർ ചൈനയിൽ ടെസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കനേഡിയൻ അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധനയ്ക്ക് വിധേയമായിട്ടില്ലെന്ന് നിർമ്മാതാവിന് അറിയാമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Video of fire that damaged Tesla at B.C. charging station is out

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മനിറ്റോബയിൽ ഹെപ്പറ്റൈറ്റിസ് A ഭീഷണി രൂക്ഷം; 7 മരണം, 898 രോഗബാധിതർ
British Columbia

മനിറ്റോബയിൽ ഹെപ്പറ്റൈറ്റിസ് A ഭീഷണി രൂക്ഷം; 7 മരണം, 898 രോഗബാധിതർ

by Canada Varthakal
July 24, 2026
ബോസ്റ്റൺ ബാറിനെ വളഞ്ഞ് കാട്ടുതീ, ഒഴിപ്പിക്കൽ തുടരുന്നു
British Columbia

ബോസ്റ്റൺ ബാറിനെ വളഞ്ഞ് കാട്ടുതീ, ഒഴിപ്പിക്കൽ തുടരുന്നു

by Canada Varthakal
July 24, 2026
കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം: പുതിയ മോണിറ്ററിംഗ് ഹബ്ബുകൾ പ്രഖ്യാപിച്ച് ബി.സി സർക്കാർ
British Columbia

കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം: പുതിയ മോണിറ്ററിംഗ് ഹബ്ബുകൾ പ്രഖ്യാപിച്ച് ബി.സി സർക്കാർ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.