Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ചേട്ടൻമാത്രമല്ല, അനുജനും അടിയോടടി; സെഞ്ചുറിയുമായി വൈഭവിന്റെ പത്തുവയസ്സുള്ള സഹോദരൻ ആശിർവാദ്

Canada Varthakal by Canada Varthakal
June 13, 2026
in Sports
Reading Time: 1 min read
Not just his brother, but his younger brother too; Vaibhav's ten-year-old brother Aashirvad scores a century

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ യുവവിസ്മയമായ വൈഭവ് സൂര്യവംശിയുടെ പത്തുവയസ്സുകാരനായ സഹോദരൻ ആശിർവാദ് സൂര്യവംശി പ്രാദേശിക ക്രിക്കറ്റിൽ സെഞ്ചുറി നേടി. ബിഹാറിലെ സമസ്തിപൂരിൽ നടന്ന പരിശീലന മത്സരത്തിലാണ് പത്തുവയസ്സുകാരനായ ആശിർവാദ് മികച്ച പ്രകടനം കാഴ്ച വെച്ചത്. താജ്പൂർ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി പാഡണിഞ്ഞ താരം 87 പന്തിൽ നിന്ന് 103 റൺസ് നേടി. 20 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ആശിർവാദിന്റെ ഇന്നിങ്സ്. മികച്ച പ്രകടനം നടത്തിയ അനുജനെ അഭിനന്ദിച്ചുകൊണ്ട് വൈഭവ് സൂര്യവംശി തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

WhatsApp Image 2026 06 07 at 9.50.22 PM

ഐപിഎല്ലിലെയും അണ്ടർ-19 മത്സരങ്ങളിലെയും മികച്ച പ്രകടനങ്ങളിലൂടെ നിലവിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി. കരിയറിന്റെ തുടക്കത്തിൽ തന്നെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 23 മത്സരങ്ങളിൽ നിന്ന് ആയിരത്തിലധികം റൺസ് നേടാൻ ഈ ഇടംകൈ ബാറ്റർക്ക് സാധിച്ചിരുന്നു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡും ഇത്തവണ 72 സിക്സറുകൾ അടിച്ചുകൂട്ടി വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു. ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ഓറഞ്ച് ക്യാപും വൈഭവനായിരുന്നു.

ADVERTISEMENT

വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിൽ വൈഭവ് ഇടംപിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നതോടെ, 16-ാം വയസ്സിൽ കളത്തിലിറങ്ങിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവിന് സ്വന്തമാകും. വൈഭവ് ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നതിനൊപ്പം പത്തുവയസ്സുകാരനായ അനിയനും ബാറ്റിങ്ങിൽ മികവ് പുലർത്തുന്നത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Not just his brother, but his younger brother too; Vaibhav's ten-year-old brother Aashirvad scores a century
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ
Sports

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ

by Canada Varthakal
September 20, 2026
Sunil Gavaskar Advice to Sanju Samson
Sports

സഞ്ജുവിന് എവിടെയാണ് പിഴയ്ക്കുന്നത്? വഴി കാട്ടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറുടെ ഉപദേശം

by Canada Varthakal
September 17, 2026
India T20 Squad
Sports

സഞ്ജു ട്വന്റി20 ടീമിൽ; ഗില്ലും ശ്രേയസും നായകൻമാർ; വിൻഡീസിനെ നേരിടാൻ ഇന്ത്യൻ പട ഒരുങ്ങി

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.