ഒന്റാരിയോ: കെംപ്റ്റ്വില്ലിലുള്ള ‘ജോൺസൺസ് യുവർ ഇൻഡിപെൻഡന്റ് ഗ്രോസറി’ സ്റ്റോറിൽ നിരോധനം ലംഘിച്ച് യു എസ് വൈൻ വിൽപ്പന നടത്തിയതായി കണ്ടെത്തി. അമേരിക്കൻ മദ്യവിൽപ്പനയ്ക്ക് നിലവിലുള്ള സർക്കാർ നിരോധനം ലംഘിച്ചാണ് കാലിഫോർണിയൻ നിർമ്മിത ‘സി.കെ. മൊണ്ടവി’ ബ്രാൻഡ് വൈൻ ബോട്ടിലുകൾ വിൽപ്പനയ്ക്ക് വെച്ചത്. Ctv ന്യൂസാണ് വിവരം റിപ്പോർട്ട് ചെയ്യ്തത്.
ഉൽപ്പന്നങ്ങൾ ഉടൻ നീക്കം ചെയ്തെന്ന് ലോബ്ലോ
സംഭവം വിവാദമായതോടെ വൈൻ ബോട്ടിലുകൾ ഷെൽഫുകളിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തതായി ഗ്രോസറി ശൃംഖലയുടെ ഉടമസ്ഥരായ ലോബ്ലോ അറിയിച്ചു. സ്റ്റോർ ഉടമയുടെ അനുമതിയില്ലാതെയാണ് ജീവനക്കാർ വൈൻ വിൽപ്പനയ്ക്ക് വെച്ചതെന്നും കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അത് പിൻവലിച്ചെന്നും ലോബ്ലോ വക്താവ് വിശദീകരിച്ചു. സമീപ പ്രദേശങ്ങളിലെയും ബാർഹേവനിലെയും മറ്റ് ഗ്രോസറി സ്റ്റോറുകളിൽ പരിശോധന നടത്തിയെങ്കിലും ഇത്തരം നിയമലംഘനങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സി.ടി.വി ന്യൂസ് വ്യക്തമാക്കി.
Also Read: യാത്രക്കാർക്ക് ഇനി തത്സമയ വിവരങ്ങൾ അറിയാം: കാൽഗറി ട്രാൻസിറ്റ് ബസുകളിൽ ഡിസ്പ്ലേ സ്ക്രീനുകൾ വരുന്നു
കർശന നടപടിയുമായി പ്രവിശ്യാ സർക്കാരും എൽ.സി.ബി.ഒയും
അമേരിക്കൻ മദ്യം വിതരണം ചെയ്യുന്ന ഒന്റാരിയോയിലെ ഏക ഏജൻസിയായ ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോ (LCBO) 2025 മാർച്ച് മുതലാണ് യു എസ് ബിയർ, വൈൻ, സ്പിരിറ്റ്സ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. പ്രവിശ്യയിലെ റീട്ടെയിലർമാർ എല്ലാവരും സർക്കാർ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ഒന്റാരിയോ ധനകാര്യ മന്ത്രി പീറ്റർ ബെത്ലൻഫാൽവിയുടെ ഓഫീസ് പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയതിന് മറുപടിയായി കാനഡയും ചൊവ്വാഴ്ച പ്രതികാര തീരുവകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Sale of American wine in violation of ban: Ontario government issues warning.









