വാഷിങ്‌ടൺ: വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കാനഡയിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥി റോശൻ ഷായ്ക്ക് (22) യു.എസ് കോടതി നാല് വർഷം തടവ് ശിക്ഷ വിധിച്ചു. വിസ്കോൺസിൻ ഫെഡറൽ കോടതി ജഡ്ജി ബ്രെറ്റ് ലുഡ്വിഗാണ് ജൂലൈ 30-ന് ശിക്ഷ വിധിച്ചത്. കാനഡയിൽ സ്റ്റുഡന്റ് വിസയിൽ കോളജ് വിദ്യാർഥിയായിരുന്ന റോശൻ ഷാ, തട്ടിപ്പിലൂടെ കിട്ടുന്ന പണം നേരിട്ട് വാങ്ങിയെടുക്കാൻ വേണ്ടിയാണ് സന്ദർശക വിസയിൽ അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ 15 പേരിൽ നിന്നായി ആകെ 3.7 മില്യൺ ഡോളറിലധികം ഇയാൾ തട്ടിയെടുത്തതായി അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലുള്ള സഹപ്രതികളുമായി ചേർന്നാണ് റോശൻ ഷാ തട്ടിപ്പ് നടത്തിയത്. ഇന്ത്യയിലിരുന്ന് ഇരകളെ ഫോണിൽ വിളിക്കുന്ന സംഘം, അവരുടെ പേരിൽ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പറഞ്ഞു ഭയപ്പെടുത്തും. തുടർന്ന് ബാങ്കിലുള്ള പണമോ സ്വർണമോ സുരക്ഷിതമായി സൂക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടും. ഈ വ്യാജ ഉദ്യോഗസ്ഥനായി നേരിട്ടെത്തി പണം വാങ്ങുകയാണ് റോശൻ ഷാ ചെയ്തിരുന്നത്. വിസ്കോൺസിനിലെ ന്യൂ ബെർലിൻ എന്ന സ്ഥലത്തുനിന്ന് തട്ടിപ്പ് പണം കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. പ്രായമായവരെയാണ് സംഘം പ്രധാനമായും കുടുക്കിയിരുന്നത്.
മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നടന്ന വലിയൊരു തട്ടിപ്പാണ് ഫെഡറൽ ഏജൻസികൾ ചേർന്ന് പുറത്തുകൊണ്ടുവന്നതെന്ന് യു.എസ് അറ്റോർണി ഓഫീസ് അറിയിച്ചു. സാധാരണക്കാരെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പും local പൊലീസും ചേർന്നാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
$3.7 Million Fraud: US Court Sentences Indian Student in Canada to 4 Years in Prison





