വാഷിങ്ടൺ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം കൂടുതൽ രൂക്ഷമാകുന്നു. കാനഡയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഉയർന്ന തീരുവ ചുമത്താനും ചിലത് പൂർണമായി നിരോധിക്കാനും അമേരിക്കൻ ഭരണകൂടം തിരുമാനിച്ചു. കാനഡ സ്വീകരിച്ച വ്യാപാര നയങ്ങൾക്കും പ്രതികാര നടപടികൾക്കും മറുപടിയായാണ് അമേരിക്കയുടെ ഈ നീക്കം. തങ്ങളുടെ കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു.
അമേരിക്ക പ്രഖ്യാപിച്ച പുതിയ പട്ടികയിൽ ഗോൾഫ് കാർട്ടുകൾ, പോണി ഫർ(Pony Fur), മുളകൊണ്ടുള്ള ഫർണിച്ചർ, മെസ്കാൽ തുടങ്ങിയ നിരവധി സാധനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും അമേരിക്ക കാര്യമായി ഇറക്കുമതി ചെയ്യുന്നവയല്ല. കാനഡയിൽ നിയമപരമായി നിർമ്മിക്കാൻ സാധിക്കാത്ത മെക്സിക്കൻ മദ്യമായ മെസ്കാലും, ആകെ കയറ്റുമതിയുടെ വളരെ ചെറിയ ശതമാനം മാത്രമുള്ള പോണി ഫറും പട്ടികയിൽ വന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമെ കാനഡയുടെ ദേശീയ കായിക വിനോദമായ ഐസ് ഹോക്കി സ്റ്റിക്കുകൾക്കും നേരത്തെ തീരുവ ചുമത്തിയിരുന്നു.
Also Read : കോസ്റ്റ്കോകളിൽ വെൽത്ത്സിംപിൾ മാസ്റ്റർകാർഡ് നിർത്തുന്നു ; പുതിയ വിസ കാർഡിലെ മാറ്റങ്ങൾ അറിയാം
പുതിയ നിർദേശങ്ങൾ പ്രകാരം കാനഡയിൽ നിന്നുള്ള ചില പാലുൽപ്പന്നങ്ങൾ, മോട്ടോർസൈക്കിളുകൾ, മദ്യങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് സെപ്റ്റംബർ 29 മുതൽ അമേരിക്ക പൂർണമായി നിരോധിക്കും. കൂടാതെ അമേരിക്കയിലെ വലിയ സർക്കാർ കരാറുകളിൽ നിന്ന് കാനഡൻ ഉൽപ്പന്നങ്ങളെ ഒഴിവാക്കാനും ട്രംപ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തുല്യമായ പരിഗണന കാനഡ നൽകുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









