Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

യുഡിഎഫ് മന്ത്രിസഭാ രൂപീകരണം വേഗത്തിൽ; കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ

Canada Varthakal by Canada Varthakal
May 16, 2026
in Kerala
Reading Time: 1 min read
യുഡിഎഫ് മന്ത്രിസഭാ രൂപീകരണം വേഗത്തിൽ; കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ

പത്തുവർഷത്തിന് ശേഷം കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുന്ന യുഡിഎഫ്, സർക്കാർ രൂപവത്കരണ നടപടികൾ വേഗത്തിലാക്കി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പൂർണ്ണ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേൽക്കും. ഇതിന്റെ ഭാഗമായി കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് കൈമാറും. മുഖ്യമന്ത്രിയെ കൂടാതെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാണ് കോൺഗ്രസിന് ലഭിക്കാൻ സാധ്യതയുള്ളത്. ഘടകകക്ഷികളുമായുള്ള മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ ഇന്ന് തന്നെ പൂർത്തിയാക്കി ധാരണയിലെത്തുമെന്നാണ് സൂചനകൾ.

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ കേരള കോൺഗ്രസ് (മാണി) ഗ്രൂപ്പ് കൈകാര്യം ചെയ്തിരുന്ന നിർണായകമായ ധനകാര്യ വകുപ്പ് ഇത്തവണ കോൺഗ്രസ് നേരിട്ട് ഏറ്റെടുത്തേക്കും. മുൻപ് കോൺഗ്രസ് കൈവശം വെച്ചിരുന്ന ആഭ്യന്തരം, വിജിലൻസ്, വൈദ്യുതി, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ ചിലത് ഇത്തവണ ഘടകകക്ഷികൾക്ക് വിട്ടുകൊടുത്തേക്കുമെന്നും സൂചനയുണ്ട്. നിലവിൽ നേതൃത്വവുമായി വിയോജിപ്പിൽ നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അനുകൂല നിലപാട് സ്വീകരിച്ചാൽ അദ്ദേഹത്തിന് സഭയിൽ അതീവ പ്രാധാന്യമുള്ള വകുപ്പ് നൽകും. ചെന്നിത്തലയ്ക്ക് പുറമെ മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവഞ്ചൂരിനെ സ്പീക്കർ സ്ഥാനത്തേക്കും സജീവമായി പരിഗണിക്കുന്നുണ്ട്.

ADVERTISEMENT

മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യത്തിനായി ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. കൂടാതെ പി.സി. വിഷ്ണുനാഥ്, എം. വിൻസന്റ്, മാത്യു കുഴൽനാടൻ, റോജി എം. ജോൺ, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, വി.ടി. ബൽറാം തുടങ്ങിയ യുവനേതാക്കളുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. ദളിത് പ്രാതിനിധ്യമായി എ.പി. അനിൽകുമാർ അല്ലെങ്കിൽ വി.പി. സജീന്ദ്രൻ എന്നിവർക്ക് സാധ്യതയുണ്ട്. അതേസമയം, പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാനാണ് ധാരണ. മുൻപ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത് വകുപ്പുകൾ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവർ ലീഗ് പാനലിൽ ഉറപ്പായപ്പോൾ, ബാക്കി രണ്ട് സ്ഥാനങ്ങളിലേക്ക് കെ.എം. ഷാജി, എ.കെ.എം. അഷ്റഫ്, പാറയ്ക്കൽ അബ്ദുല്ല എന്നിവരെയാണ് പരിഗണിക്കുന്നത്.

UDF cabinet formation to be fast; Congress gets 11 ministers including CM

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.