Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Health

യുകെയിൽ ഡിസ്പോസ്സിബിൽ ഇ-സിഗരറ്റുകൾ നിരോധിച്ചു; ഉപയോഗിച്ചാൽ 200 പൗണ്ട് പിഴ.

Canada Varthakal by Canada Varthakal
May 31, 2025
in Health
Reading Time: 1 min read
യുകെയിൽ ഡിസ്പോസ്സിബിൽ ഇ-സിഗരറ്റുകൾ നിരോധിച്ചു; ഉപയോഗിച്ചാൽ 200 പൗണ്ട് പിഴ.

ഉപയോഗിച്ചത്തിന് ശേഷം ഡിസ്പോസബിൾ വേപ്പുകൾ വലിച്ചെറിയുന്ന പതിവ്’ തടയുന്നതിനും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി യുകെയിൽ ഡിസ്പോസബിൾ വേപ്പുകളുടെ വിൽപന നിരോധിക്കുന്ന പുതിയ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. “വളരെക്കാലമായി, ഒറ്റത്തവണ ഉപയോഗിക്കുന്ന വേപ്പുകൾ നമ്മുടെ തെരുവുകളിൽ മാലിന്യമായി കിടക്കുകയും നമ്മുടെ കുട്ടികളെ നിക്കോട്ടിനിനോട് അടിമപ്പെടുത്തുകയും ചെയ്തു,” എന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ ജൂനിയർ മന്ത്രി മേരി ക്രീ പറഞ്ഞു.

2021ൽ യുകെയിൽ അവതരിപ്പിച്ചതു മുതൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ജനപ്രിയമായ ഈ ഇ-സിഗരറ്റുകൾ, മിന്റ്, ചോക്കലേറ്റ്, മാങ്ങോ, തണ്ണിമത്തൻ എന്നിങ്ങനെയുള്ള രുചികളും ആകർഷകമായ നിറങ്ങളും ഡിസൈനുകളും കൊണ്ട് കുട്ടികളെയും യുവാക്കളെയും ആകർഷിസിച്ചിരുന്നു. നിരോധനം ലംഘിക്കുന്നവർക്ക് 200 പൗണ്ട് (269 ഡോളർ) പിഴ നൽകേണ്ടിവരും, വീണ്ടും ആവർത്തിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവ് ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ADVERTISEMENT

2024-ലെ കണക്കുകൾ പ്രകാരം ആഴ്ചയിൽ ഏകദേശം അഞ്ച് ദശലക്ഷം ഡിസ്പോസബിൾ വേപ്പുകൾ വലിച്ചെറിയപ്പെട്ടു എന്ന് യുകെയിലെ ഒരു സംഘടനയായ മാറ്റീരിയൽ ഫോക്കസ് റിപ്പോർട്ട് ചെയ്യുന്നു. സാങ്കേതിക വ്യവസായത്തിൽ ഉപയോഗിക്കുന്ന പ്രധാന ലോഹമായ ലിഥിയത്തിന്റെ 40 ടണ്ണിലധികം പ്രതിവർഷം ഈ വേപ്പുകൾക്കൊപ്പം വലിച്ചെറിയപ്പെടുന്നുണ്ട്, ഇത്രയും ലിഥിയം ഉപയോഗിച്ചാൽ ഏകദേശം 5,000 ഇലക്ട്രിക് വാഹനങ്ങൾക്ക് ഊർജം നൽകാനാകും. ഉപയോഗിച്ചതിന് ശേഷം വലിച്ചറിയുന്ന വേപ്പുകൾ വീട്ടിലെ മാലിന്യങ്ങൾക്കിടയിൽ കിടന്ന് തീപിടിത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അഗ്നിശമന വകുപ്പ‍് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻ കൺസർവേറ്റീവ് സർക്കാർ ആദ്യം നിർദേശിച്ച ഈ നിയമം വേപ്പിംഗിന്റെ ഉപയോഗം കൂടുന്നത് തടയാനും ലക്ഷ്യമിട്ടിരുന്നു. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഉൽപാദനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കുട്ടികൾക്കിടയിലെ വേപ്പിംഗ് കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഈ നിയമമെന്ന് ആരോഗ്യ ചാരിറ്റിയായ ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്തിന്റെ (ASH) ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കരോലിൻ സെർണി പറഞ്ഞു. എന്നാൽ ഈ നിരോധനം കരിഞ്ചന്തയിൽ അനധികൃതമായി വേപ്പുകൾ വിൽക്കുന്നത് കൂടാൻ കാരണമാകുമെന്ന് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമേരിക്കയിൽ ഭക്ഷ്യസുരക്ഷാ ആശങ്ക; കാനഡക്കാർക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
Health

അമേരിക്കയിൽ ഭക്ഷ്യസുരക്ഷാ ആശങ്ക; കാനഡക്കാർക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

by Canada Varthakal
July 23, 2026
Hair loss in people taking diabetes medication? Here is what a new study says.
Health

പ്രമേഹ മരുന്ന് കഴിക്കുന്നവരിൽ മുടികൊഴിച്ചിൽ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

by Canada Varthakal
July 23, 2026
കുട്ടികൾക്ക് ശ്വാസംമുട്ടൽ ഭീഷണി; കാനഡയിൽ വിൻഡോ ബ്ലൈൻഡുകൾ തിരിച്ചുവിളിക്കുന്നു
Canada

കുട്ടികൾക്ക് ശ്വാസംമുട്ടൽ ഭീഷണി; കാനഡയിൽ വിൻഡോ ബ്ലൈൻഡുകൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.