എഡ്മന്റൺ: സെൻട്രൽ ആൽബർട്ടയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾക്ക് മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ എഡ്മന്റൺ തെക്കുപടിഞ്ഞാറുള്ള ബ്രാസോ കൗണ്ടിയിലെ ടൗൺഷിപ്പ് റോഡ് 482-ലെ വീട്ടിലാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് ബ്രെറ്റൺ ആർ.സി.എം.പി (RCMP) ഉദ്യോഗസ്ഥരും അഗ്നിശമനസേനയും ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും വീടിനുള്ളിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനായില്ല. തീയണച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഒരു കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് കാണാതായ മറ്റൊരു കുട്ടിക്കായി നടത്തിയ തിരച്ചിലിൽ രണ്ടാമത്തെ മൃതദേഹവും വീടിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
നിലവിൽ പോലീസ് സ്ഥലത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ആർ.സി.എം.പി അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ മാത്രമേ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Two children die in central Alberta house fire



