വാഷിങ്ടണ്‍: സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് യുഎസ് നീതിന്യായ വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഈ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വിവരങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് പ്രസിഡന്റ് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് നീതിന്യായ വകുപ്പ് കോടതിയിൽ വ്യക്തമാക്കി.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സാധ്യത ഈ മാധ്യമങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും അതിനാല്‍ വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാമെന്നുമാണ് നീതിന്യായ വകുപ്പിന്റെ വാദം. മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം ഭരണഘടനാപരമായ അവകാശമല്ലെന്നും പ്രസിഡന്റിന് അത് നിയന്ത്രിക്കാനാകുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
എന്നാല്‍ വിലക്ക് ചോദ്യംചെയ്ത് മാധ്യമസ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി സംരക്ഷിക്കുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധിയിലാണെന്നാണ് അവരുടെ വാദം. വിലക്ക് നടപ്പാക്കിയ രീതി നടപടിക്രമപരമായ അവകാശങ്ങളും ലംഘിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.
ALSO READ: ട്രംപ് ഭീഷണിക്ക് പിന്നാലെ നീക്കം; എണ്ണയും ഡീസലും വൻതോതിൽ പുറത്തിറക്കാൻ G7
നേരത്തെ യുഎസ് ജില്ലാ ജഡ്ജി തിമോത്തി കെല്ലി മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്കും വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് അടുത്ത ആഴ്ച അവസാനിക്കും. വിലക്ക് നീട്ടണമെന്ന മാധ്യമസ്ഥാപനങ്ങളുടെ അപേക്ഷയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും.
അതേസമയം, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്ന വാദത്തിന് പുതിയ തെളിവുകളൊന്നും പുതിയ ഹര്‍ജിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന് യുദ്ധം, ഈസ്റ്റ് വിങ് ബോള്‍റൂം നിര്‍മാണം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മിഡ്ടേം കണ്വെന്ഷന് എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടുന്നത്.
ജഡ്ജിയുടെ താല്‍ക്കാലിക ഉത്തരവിന് ശേഷവും മാധ്യമപ്രവേശനത്തില് നിയന്ത്രണങ്ങള്‍ തുടരുന്നതായി സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവര്‍ കോടതിയെ അറിയിച്ചു. വൈറ്റ് ഹൗസ് മാധ്യമസംഘങ്ങളുടെ യാത്രാ, പ്രസ് പൂള് പങ്കാളിത്തത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അവര്‍ ആരോപിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Trump White House Media Ban’




