Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ ‘സ്വയം നശിപ്പിക്കുന്നു’; കുടിയേറ്റത്തെ വിമര്‍ശിച്ച് ട്രംപ്

Canada Varthakal by Canada Varthakal
September 23, 2026
in Canada
Reading Time: 1 min read
mount

credits: Canada varthakal

വാഷിങ്ടണ്‍: ‘ദശലക്ഷക്കണക്കിന് ആളുകളെ’ കാനഡയിലേക്ക് പ്രവേശിപ്പിക്കുന്നത് രാജ്യത്തെ ‘സ്വയം നശിപ്പിക്കുന്നതിലേക്ക് നയിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. കാനഡയിലെത്തുന്നവരെ ആവശ്യമായ പരിശോധനകളില്ലാതെയാണ് അനുവദിക്കുന്നതെന്നും ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ട്രംപ് ആരോപിച്ചു.

example pic


ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ്, കുടിയേറ്റം കാനഡയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ 2024-ല്‍ തന്നെ ഫെഡറല്‍ സര്‍ക്കാര്‍ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു. ഭവനം, ആരോഗ്യഭക്ഷണം തുടങ്ങിയ മേഖലകളിലെ സമ്മര്‍ദം കുറയ്ക്കുന്നതിനാണ് കുടിയേറ്റനിരക്ക് സ്ഥിരപ്പെടുത്തുന്നതെന്നും അനിത ആനന്ദ് പറഞ്ഞു.

ADVERTISEMENT


2027 അവസാനത്തോടെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. 2026 മുതല്‍ 2028 വരെ പ്രതിവര്‍ഷം 3.8 ലക്ഷം സ്ഥിരതാമസക്കാരെ സ്വീകരിക്കുന്ന നിലയില്‍ എണ്ണം സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. കാനഡയില്‍ ഇതിനകം കഴിയുന്ന, ആവസ്യമായ കഴിവുകളും പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് നീക്കം.

ALSO READ: ഡീസൽ കയറ്റുമതി നിരോധിക്കണം; ആശയത്തെ പിന്തുണച്ച് ട്രംപ്


അതേസമയം, പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ന്യൂയോര്‍ക്കില്‍ യൂറേപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനൊപ്പം ഓഷ്യന്‍ നിരീക്ഷണ പദ്ധതിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സമുദ്ര നിരീക്ഷണ പദ്ധതിക്കായി കാനഡ 8.2 കോടി കനേഡിയന്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും കാര്‍ണി അറിയിച്ചു. ആര്‍ട്ടിക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മാസങ്ങളോളം പ്രവര്‍ത്തിക്കുന്ന സ്വയം നിയന്ത്രിത അണ്ടര്‍വാട്ടര്‍ ഗ്ലൈഡറുകള്‍ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കാനഡ സംരക്ഷിക്കുന്ന കര-ജല മേഖലകള്‍ ഈ ദശകത്തിന്റെ അവസാനത്തോടെ 20 ലക്ഷം ചതുരശ്ര കിലോമീറ്ററായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും കാര്‍ണി അറിയിച്ചു. അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കുമെന്നും കാര്‍ണി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


അതേസമയം, ബെലാറസില്‍നിന്ന് വിലകുറഞ്ഞ പൊട്ടാഷ് വാങ്ങാനുള്ള യുഎസ് നീക്കത്തിലും കാനഡയുടെ നിലപാട് കാര്‍ണി വ്യക്തമാക്കിയിരുന്നു. കാനഡ ലോകത്തിലെ പൊട്ടാഷിന്റെ 40 ശതമാനം വിതരണം ചെയ്യുന്നുണ്ടെന്നും യുഎസിലേക്കുള്ള പ്രധാന വിതരണക്കാരായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബെലാറസില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പൊട്ടാഷ് ലഭിച്ചാലും കാനഡയുമായുള്ള വ്യാപാരം തുടരുമെന്ന് ട്രംപും പിന്നീട് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2u KsGDzfK81Nq

‘Trump against Canada immigration’

Tags: canada malayalam newsDonald Trump
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

carney and modi
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ ഡിസംബറിനുള്ളിൽ; സ്ഥിരീകരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
September 23, 2026
Nigeria Fake Alcohol
Canada

നൈജീരിയയിൽ വ്യാജമദ്യം കഴിച്ച് 48 മരണം: കനേഡിയൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ഫെഡറൽ സർക്കാർ

by Canada Varthakal
September 23, 2026
Quebec election secularism laws Bill 21 debate
Canada

ക്യുബെക് തിരഞ്ഞെടുപ്പ്: മതേതരത്വ നിയമങ്ങളിൽ നിലപാട് വ്യക്തമാക്കാതെ മുന്നണികൾ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.