Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഡ്രൈവിങ്ങിനിടെ മൊബൈലിൽ ലുഡോ കളി; കാനഡയിൽ അമ്മയുടെയും മകന്റെയും ജീവനെടുത്ത അപകടത്തിൽ ട്രക്ക് ഡ്രൈവർ കുറ്റക്കാരൻ

Canada Varthakal by Canada Varthakal
April 17, 2026
in Canada
Reading Time: 1 min read
ഡ്രൈവിങ്ങിനിടെ മൊബൈലിൽ ലുഡോ കളി; കാനഡയിൽ അമ്മയുടെയും മകന്റെയും ജീവനെടുത്ത അപകടത്തിൽ ട്രക്ക് ഡ്രൈവർ കുറ്റക്കാരൻ

മോൺട്രിയൽ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതിനെത്തുടർന്നുണ്ടായ വൻ അപകടത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ കുറ്റസമ്മതം നടത്തി. ഒന്റാറിയോ സ്വദേശിയായ ബൽജിത് സിംഗ് (29) ആണ് മോൺട്രിയലിലെ ലോംഗുവിൽ കോടതിയിൽ കുറ്റം സമ്മതിച്ചത്. 2022 ജൂലൈയിൽ ഹൈവേ 30-ൽ ഉണ്ടായ അപകടത്തിൽ നാൻസി ലെഫ്രാൻസ്വാ (42), മകൻ ലോയിക് ഷെവലിയർ (11) എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഡ്രൈവിങ്ങിനിടെ മൊബൈലിൽ ‘ലുഡോ’ കളിച്ചിരുന്നതായും റോഡിൽ ശ്രദ്ധിച്ചിരുന്നില്ലെന്നും പ്രതി കോടതിയിൽ വ്യക്തമാക്കി.

WhatsApp Image 2026 04 15 at 9.59.11 AM 1

അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂറിനുള്ളിൽ 18 തവണ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു. അപകടസമയത്ത് ഹൈവേയിൽ റോഡ് പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾ വേഗത കുറച്ചാണ് നീങ്ങിയിരുന്നത്. എന്നാൽ മൊബൈലിൽ ഗെയിം കളിക്കുന്ന തിരക്കിലായിരുന്ന ബൽജിത് സിംഗ് ഇതൊന്നും ശ്രദ്ധിക്കാതെ 53 അടി നീളമുള്ള കൂറ്റൻ ട്രക്ക് മുന്നിലുള്ള വാഹനങ്ങളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. പ്രതിക്ക് അപകടം ഒഴിവാക്കാൻ സമയം ലഭിച്ചിരുന്നെങ്കിലും വെറും 0.35 സെക്കൻഡ് മുൻപ് മാത്രമാണ് ബ്രേക്ക് പ്രയോഗിക്കാൻ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ADVERTISEMENT

അപകടത്തിന് പിന്നാലെ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യപ്പെട്ട ഉടൻ, പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പ്രതി ഇന്ത്യയിലേക്ക് കടന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് ഒളിവിൽ പോയ ബൽജിത്തിനെതിരെ കാനഡ രാജ്യാന്തര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2025 ഓഗസ്റ്റിൽ അമേരിക്കയിൽ വെച്ച് പിടിയിലായ ഇയാളെ കാനഡയ്ക്ക് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഡ്രൈവിംഗ് നിയമങ്ങൾ കാറ്റിൽ പറത്തിയതായും മതിയായ വിശ്രമമില്ലാതെയാണ് വാഹനം ഓടിച്ചതെന്നും ഇയാൾ സമ്മതിച്ചു.

അപകടത്തിൽപ്പെട്ട ഡോഡ്ജ് ചലഞ്ചർ കാറിലുണ്ടായിരുന്ന നാൻസിയും മകനും ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ദാരുണമായി കൊല്ലപ്പെട്ടത്. നാൻസിയുടെ ഭർത്താവ് ബെനോയിറ്റ് ലാവോയി മൂന്നാഴ്ചയോളം കോമയിലായിരുന്നു. ഭാര്യയുടെ സംസ്കാര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കാറിലുണ്ടായിരുന്ന മറ്റൊരു 16-കാരനും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ഉത്തരവാദിയായ തനിക്ക് അർഹമായ ശിക്ഷ നൽകണമെന്നും ഇരകളുടെ കുടുംബത്തോടും സ്വന്തം കുടുംബത്തോടും മാപ്പപേക്ഷിക്കുന്നതായും ബൽജിത് സിംഗ് കോടതിയിൽ പറഞ്ഞു. കേസിൽ ജൂണിൽ ശിക്ഷാവിധി പ്രസ്താവിക്കും.

Truck driver found guilty of playing Ludo on mobile phone while driving in Canada, killing mother and son

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Truck driver found guilty of playing Ludo on mobile phone
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

US-CANADA
Canada

താരിഫ് സമയപരിധി; കാനഡ-യു.എസ് ചർച്ച അവസാന ഘട്ടത്തിൽ

by Canada Varthakal
August 18, 2026
US Ambassador to Canada Pete Hoekstra
Canada

നയതന്ത്ര വഴികൾ ഉപേക്ഷിച്ച് ട്രംപ്; അംബാസഡർമാരുടെ നിലപാടുകളിൽ ലോകരാജ്യങ്ങൾക്ക് അമർഷം

by Canada Varthakal
August 18, 2026
NATO Spying
Canada

NATO Spying നാറ്റോയിലെ കനേഡിയൻ യുവതിക്കെതിരായ ചാരവൃത്തി ആരോപണം: സുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ കാനഡ

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.