ടൊറന്റോ; ടൊറന്റോയിൽ 17 വയസ്സുകാരൻ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നോർത്ത് യോർക്കിലെ ജെയ്ൻ സ്ട്രീറ്റിനും ഫിഞ്ച് അവന്യൂ വെസ്റ്റിനും സമീപമാണ് ദാരുണമായ ഈ സംഭവം നടന്നത്. കേഷി ഓഗസ്റ്റ് എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടതെന്ന് ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 3:30-ഓടെ പ്രദേശത്ത് നിന്ന് തുടർച്ചയായി വെടിയൊച്ച കേട്ടതായി നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പോലീസും അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന കേഷിക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!
ഈ വർഷം ടൊറന്റോ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 24-ാമത്തെ കൊലപാതകമാണിത്. വെടിവെപ്പിന് പിന്നിലെ കൃത്യമായ കാരണങ്ങളോ പ്രതികളെക്കുറിച്ചുള്ള സൂചനകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









