ടൊറന്റോ; ടൊറന്റോയിൽ ആത്മീയ ചികിത്സയും ജ്യോതിഷവും നടത്താമെന്ന് പറഞ്ഞ് കബിളിപ്പിച്ച് ഒരാളിൽ നിന്ന് ഏകദേശം എട്ട് ലക്ഷം കാനേഡിയൻ ഡോളർ തട്ടിയെടുത്ത് ഇന്ത്യൻ യുവാവ്. സംഭവത്തിൽ 29-കാരൻ ഗംഗാധർ ബാബുവിനെതിരെ കാനഡയിലുടനീളം നിലവിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. 2024 ഏപ്രിൽ മുതൽ 2025 സെപ്റ്റംബർ വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് ടൊറന്റോ പൊലീസിന്റെ കണ്ടെത്തൽ.
പ്രതി നിലവിൽ ഇന്ത്യയിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ബാബു എന്ന പേരിൽ ആത്മീയ ഗുരുവും ജ്യോതിഷനുമായി സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ, പ്രത്യേക പൂജകളും ആത്മീയ ചടങ്ങുകളും നടത്തിയില്ലെങ്കിൽ ഇരയ്ക്കും കുടുംബാംഗങ്ങൾക്കും ജീവാപായമുണ്ടാകുമെന്ന് ഭയപ്പെടുത്തിയാണ് തുടർച്ചയായി പണം വാങ്ങിയിരുന്നത്.
“Indian Psychic and Spiritual Healer” എന്ന പേരിൽ ഇയാൾ ഒരു സ്ഥാപനം നടത്തിയിരുന്നതായും പൊലീസ് പറയുന്നു. 5,000 ഡോളറിലധികം തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം കൈവശംവെക്കൽ, കള്ള പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഗംഗാധർ ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇതേ രീതിയിൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ ടൊറന്റോ പൊലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ സമീപിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
indian-man-who-posed-as-psychic-defrauded-toronto-victim
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






