ടൊറന്റോ: ടൊറന്റോയില്‍ വെള്ളിയാഴ്ച രാത്രി താപനില താഴാൻ സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും എൻവിയോൺമെന്റ് കാനഡ. ശനിയാഴ്ച രാവിലെയോടെ താപനില പൂജ്യം ഡിഗ്രിക്ക് അതിൽ താഴെയോ എത്താൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഹൈവേ 401-ന് വടക്കുള്ള പ്രദേശങ്ങളിലായിരിക്കും തണുപ്പ് കൂടുതല്‍ അനുഭവപ്പെടുക.

വെള്ളിയാഴ്ച പകല്‍ പരമാവധി 19 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഉച്ചയ്ക്കുശേഷം വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുന്നതോടെ തണുപ്പ് കൂടും. രാത്രിയില്‍ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസായി താഴാനും മഞ്ഞുവീഴ്ചയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. മഴയ്ക്ക് 40 ശതമാനം സാധ്യതയുമുണ്ട്. ഒന്റാരിയോ തടാകത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ താപനില ഏതാനും ഡിഗ്രി കൂടുതലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച താപനില ഒറ്റ അക്കത്തില്‍ തുടരാനാണ് സാധ്യതയെന്ന് സി.പി.24 കാലാവസ്ഥാ നിരീക്ഷകന് ബില്‍ കൗള്‍ട്ടര്‍ പറഞ്ഞു. അന്ന് പരമാവധി ഒന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തെളിഞ്ഞ കാലാവസ്ഥയ്ക്കൊപ്പം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശിയേക്കും.
ALSO READ: സസ്കാച്വാനില്‍ മഞ്ഞുവീഴ്ച കനക്കും; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഞായറാഴ്ചയോടെ ടൊറന്റോയില്‍ വെയിലും സാധാരണ കാലാവസ്ഥയ്ക്കനുസരിച്ചുള്ള ചൂടും തിരിച്ചെത്തുമെന്നാണ് പ്രവചനം. പരമാവധി 16 ഡിഗ്രിയും കുറഞ്ഞത് എട്ട് ഡിഗ്രി സെല്‍ഷ്യസും താപനിലയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ചയുടെ ഭൂരിഭാഗം സമയത്തും തെളിഞ്ഞതും സുഖകരവുമായ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകന് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:_ https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Toronto Frost Advisory Issued as Temperatures Drop’




