റെജൈന: സസ്കാച്വാന്‍ പ്രവിശ്യയുടെ തെക്കന്‍ മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. ട്രാന്‍സ്-കാനഡ ഹൈവേയ്ക്കും കാനഡ-യുഎസ് അതിര്‍ത്തിക്കും സമീപമുള്ള പ്രദേശങ്ങളില്‍ മഞ്ഞും മഴയും കലര്‍ന്ന കാലാവസ്ഥ അനുഭവപ്പെടും. റെജൈന, മൂസ് ജാവ്, എസ്റ്റവന്, സ്വിഫ്റ്റ് കറന്റ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

തെക്കുപടിഞ്ഞാറന്‍ സസ്കാച്വാനില്‍ ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച ഉച്ചവരെ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ നനഞ്ഞ മഞ്ഞ് ലഭിക്കുമെന്നാണ് പ്രവചനം. മഞ്ഞുവീഴ്ചയ്ക്കിടെ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. മൊണ്ടാനയില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്ന് സസ്ക് അലര്‍ട്ട് അറിയിച്ചു.
സൈപ്രസ് ഹില്‍സ്, ഗ്രാസ്ലാന്‍ഡ്സ് നാഷണല്‍ പാര്‍ക്ക്, സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളെയും കാലാവസ്ഥ ബാധിക്കും. സൈപ്രസ് ഹില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ മഞ്ഞ് ലഭിച്ചേക്കാം. മഞ്ഞുരുകുന്നതിനെ ആശ്രയിച്ച് വിവിധ പ്രദേശങ്ങളിലെ മഞ്ഞുവീഴ്ചയുടെ അളവില്‍ വ്യത്യാസമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ALSO READ: വീക്കെൻഡ് യാത്രകൾ തടസ്സപ്പെട്ടേക്കാം; കാൽഗറിയിൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും മുന്നറിയിപ്പ്
യാത്രാസാഹചര്യങ്ങള്‍ പെട്ടെന്ന് മാറാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മഞ്ഞ് നീക്കം ചെയ്യുമ്പോള്‍ ഇടവേളകള്‍ എടുക്കണം. ഗതാഗതം, പൊതുസേവനങ്ങള്‍, വൈദ്യുതി വിതരണം എന്നിവ തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. യാത്രയ്ക്കിടെ വാഹനം കുടുങ്ങിയാല്‍ സുരക്ഷയ്ക്കായി വാഹനത്തിനുള്ളില്‍ തന്നെ തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://www.facebook.com/share/v/19AQG7fH6c/37z
‘Heavy Snowfall Warning Issued for Southern Saskatchewan’




