ടൊറന്റോ: അസാധാരണമായ ചൂട് അനുഭവപ്പെട്ടതോടെ ടൊറന്റോയില്‍ ഒക്ടോബര്‍ 29-ലെ താപനില റെക്കോര്‍ഡ് തിരുത്തി. പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് താപനില 23.8 ഡിഗ്രി സെല്‍ഷ്യസിലെത്തി. 1946-ല്‍ രേഖപ്പെടുത്തിയ 21.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

തെക്കുപടിഞ്ഞാറന്‍ കാറ്റ് ചൂടുള്ള വായു എത്തിച്ചതാണ് താപനില ഉയരാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ തണുത്ത വായുപ്രവാഹം എത്തുന്നതോടെ താപനില കുറയുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷക ലിന്‍ഡ്‌സെ മോറിസണ്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രി താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച പരമാവധി താപനില 14 ഡിഗ്രിയിലെത്തും. ഈ സമയത്തെ സാധാരണ താപനിലയേക്കാള്‍ ഏകദേശം നാല് ഡിഗ്രി കൂടുതലാണിത്. ഈര്‍പ്പം കാരണം വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍മഞ്ഞുണ്ടായതിനെ തുടര്‍ന്ന് ടൊറന്റോയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇത് വിമാന സര്‍വീസുകളെയും ബാധിച്ചു.
ALSO READ: ടൊറന്റോയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി എൻവയൺമെന്റ് കാനഡ
ഈ വര്‍ഷം ഒക്ടോബര്‍ സാധാരണയേക്കാള്‍ ചൂടും വരണ്ടതുമായിരുന്നുവെന്ന് മോറിസണ്‍ പറഞ്ഞു. ഹാലോവീന്‍ ദിനമായ ശനിയാഴ്ച ടൊറന്റോയില്‍ തെളിഞ്ഞ കാലാവസ്ഥയും 14 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും പ്രതീക്ഷിക്കുന്നു. വൈകുന്നേരം ട്രിക്ക് ഓര്‍ ട്രീറ്റിങ്ങിനും മഴ തടസ്സമാകില്ലെന്നാണ് പ്രവചനം. നവംബര്‍ ആദ്യ ദിവസങ്ങളിലും ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് സൂചന. ഞായറാഴ്ച താപനില 16 ഡിഗ്രിയും തിങ്കളാഴ്ച 15 ഡിഗ്രി സെല്‍ഷ്യസും വരെ ഉയര്‍ന്നേക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Toronto Breaks 80-Year Temperature Record’




