PEI: പ്രിൻസ് എഡ്വേർഡ് ഐലൻഡിലുള്ള സൗരിസ് പ്രദേശത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ ടൊർണാഡോ വീശിയടിച്ചു. സൗരിസിലെ ലിറ്റിൽ ഹാർബർ മേഖലയിൽ കരയിലെ അവശിഷ്ടങ്ങളും തടാകത്തിലെ വെള്ളവും അതിശക്തമായ കാറ്റിൽ ചുഴറ്റിയെറിയപ്പെടുന്ന ഭീതിജനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രാദേശികവാസിയായ ബ്രിയേൽ ക്യാമ്പ്ബെൽ ആണ് ക്യാമറയിൽ പകർത്തിയത്.
മണിക്കൂറിൽ 136 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ‘EF-0’ വിഭാഗത്തിൽപ്പെട്ട ടൊർണാഡോ ആണിതെന്നാണ് സി.ടി.വി അറ്റ്ലാന്റിക് കാലാവസ്ഥാ നിരീക്ഷകൻ കാലിൻ മിറ്റ്ചെൽ വ്യക്തമാക്കുന്നത്. ഉപരിതലത്തിലെ ഈർപ്പമുള്ള ചൂടുവായുവും അന്തരീക്ഷത്തിന് മുകളിലെ തണുത്ത വായുവും തമ്മിൽ കൂട്ടിമുട്ടിയതാണ് പ്രദേശത്ത് ഇത്തരം രൂക്ഷമായ കാലാവസ്ഥ വ്യതിയാനത്തിന് കാരണമായത്.
മാരിടൈംസ് മേഖലയിൽ തുടരുന്ന ശക്തമായ ഇടിമിന്നലിന്റെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ, പ്രകൃതിദുരന്തം വിതച്ച നാശനഷ്ടങ്ങളുടെ യഥാർത്ഥ വ്യാപ്തി മനസ്സിലാക്കാൻ വിദഗ്ധ സംഘത്തിന്റെ നേരിട്ടുള്ള പരിശോധന പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





