Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

അമേരിക്കയിലല്ല, ഈ രാജ്യത്താണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് നാടുകടത്തപ്പെട്ടത്, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

Canada Varthakal by Canada Varthakal
February 6, 2026
in World
Reading Time: 1 min read
അമേരിക്കയിലല്ല, ഈ രാജ്യത്താണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് നാടുകടത്തപ്പെട്ടത്, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

image credits - times of india

ന്യൂഡൽഹി: കൃത്യമായ രേഖകളില്ലാത്തതിനെ തുടർന്ന് 2025-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22,900 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. കോൺഗ്രസ് എംപി രൺദീപ് സുർജേവാലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ നാടുകടത്തപ്പെട്ടത് അമേരിക്കയിൽ നിന്നല്ല, മറിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പുറത്താക്കപ്പെട്ടത്. ആകെ 13,256 പേരെയാണ് സൗദി തിരിച്ചയച്ചത്; ഇതിൽ ജിദ്ദയിൽ നിന്ന് 8,921 പേരും റിയാദിൽ നിന്ന് 4,335 പേരും ഉൾപ്പെടുന്നു. യുഎഇ 9,558 ഇന്ത്യക്കാരെയാണ് നാടുകടത്തിയത് (ദുബായ്- 7,896, അബുദാബി- 1,662). അമേരിക്കയിൽ നിന്ന് 3,806 പേരെ കഴിഞ്ഞ വർഷം തിരിച്ചയച്ചു. മലേഷ്യ (1,675), മ്യാൻമർ (1,605), സിംഗപ്പൂർ (300), യുകെ (70) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകൾ.

ADVERTISEMENT

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളാണ്. ഹൂസ്റ്റണിൽ നിന്ന് 234 പേരെയും സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 49 പേരെയും ന്യൂയോർക്കിൽ നിന്ന് 47 പേരെയും കഴിഞ്ഞ വർഷം തിരിച്ചയച്ചു. ഏജന്റുമാർക്ക് വലിയ തുക നൽകി വിദേശത്ത് ജോലി തേടിപ്പോകുന്നവരാണ് ഇത്തരത്തിൽ ദുരിതത്തിലാകുന്നതെന്ന് രൺദീപ് സിങ് സുർജേവാല ചൂണ്ടിക്കാട്ടി.

നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരന്മാരോട് മാനുഷികമായ പരിഗണന കാണിക്കണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിൽ വെച്ച് യാത്രക്കാരെ കൈവിലങ്ങ് അണിയിച്ച് തിരിച്ചയക്കുന്നതിലെ ആശങ്ക യുഎസ് അധികൃതരെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വീടും വസ്തുവും പണയപ്പെടുത്തിയും മറ്റും വിദേശത്തേക്ക് പോകുന്നവർ നേരിടുന്ന ഈ പ്രതിസന്ധി ഗൗരവകരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

This country, not the US, has the highest number of Indians deported, shocking figures revealed

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Move to clamp down on Telegram: Russia declares Pavel Durov a wanted fugitive; accused of abetting terrorism.
World

ടെലഗ്രാം ഉടമ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ; അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി

by Canada Varthakal
July 30, 2026
ebola
World

അതിവേഗം പടർന്ന് എബോള: കോംഗോയിൽ ആഴ്ചകൾക്കുള്ളിൽ മരണപ്പെട്ടത് 1,500-ലധികം പേർ

by Canada Varthakal
July 30, 2026
യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World

യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.