കൊച്ചി: അധികാരത്തിൽ വീണ്ടും സിപിഐഎം (എൽഡിഎഫ്) വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ ചിലർക്ക് പരിഭവം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് കലഹമായിരിക്കും നടക്കുകയെന്നും ഭരണം കിട്ടുമെന്ന് കരുതുമ്പോഴേ ഈ അവസ്ഥയാണെങ്കിൽ, കിട്ടിയാൽ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് ബി.ജെ.പി. അക്കൗണ്ട് തുറക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. എൻ.ഡി.എ. 14 സീറ്റുകളൊന്നും പിടിക്കില്ലെങ്കിലും അവർ ഒരു അക്കൗണ്ട് എങ്കിലും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും, അവർ വരുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്നും, ഒരു തിരുത്തൽ ശക്തിയായി അവർ ഇവിടെ പ്രവർത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫിനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും വെള്ളാപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത് ശരിയല്ലെന്നും, ഒരു ഘടകകക്ഷിക്ക് അതിനുള്ള അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഹൈക്കമാൻഡ് ഉള്ളപ്പോൾ പാണക്കാട് കോൺഗ്രസിന്റെ ഹൈക്കമാൻഡ് ആകുന്നുവെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. യു.ഡി.എഫ്. തോറ്റാൽ സതീശൻ വനവാസത്തിന് പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തുടർച്ചയായ പത്ത് വർഷത്തെ ഭരണം സിപിഐഎം അണികളിൽ അലസത ഉണ്ടാക്കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. താഴെ തട്ടിൽ ഇത്തവണ പ്രവർത്തനം ശക്തമല്ലെന്നും അദ്ദേഹം വിമർശിച്ചു. ഭരണത്തിന്റെ ആലസ്യം താഴെത്തട്ടിലെ പ്രവർത്തകരെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
There is no problem even if BJP opens its account; CPI(M) should come: Vellappally Natesan
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



