ന്യൂയോർക്ക്: തീപിടിത്ത സാധ്യത കണക്കിലെടുത്ത് യുഎസിൽ 200,000 കാറുകൾ തിരികെ വിളിച്ച് ബിഎംഡബ്ല്യു . ഈ വർഷം നവംബർ 14 മുതൽ വാഹനങ്ങൾ ഔദ്യോഗിക തിരിച്ചുവിളിക്കാനുള്ള നോട്ടീസ് കമ്പനി പുറത്തിറക്കും. വാഹന ഉടമകൾക്ക് അംഗീകൃത ബിഎംഡബ്ല്യു ഡീലർഷിപ്പുകൾ സന്ദർശിക്കാം. 2019നും 2022നും ഇടയിൽ പുറത്തിറങ്ങിയ മോഡലുകളിലാണ് അപകട സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ബിഎംഡബ്ല്യു ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
അമിതമായി ചൂടാകൽ, ഷോർട്ട് സർക്യൂട്ട്, തീപിടിത്തത്തിന് കാരണമാകുന്ന അപകടങ്ങൾ എന്നിവയ്ക്കൊപ്പം എൻജിൻ തകരാറും വ്യാപകമായതോടെയാണ് അമേരിക്കയിൽ ഏകദേശം രണ്ട് ലക്ഷം വാഹനങ്ങൾ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ വാഹന ഉടമകൾ കാറുകൾ സുരക്ഷിതമായ ഭാഗത്ത് പാർക്ക് ചെയ്യണം. വീടിനോടോ മറ്റ് ഓഫീസുകളോടോ ചേർന്ന് വാഹനം പാർക്ക് ചെയ്യരുതെന്ന സൂചനയാണ് ബിഎംഡബ്ല്യു നൽകുന്നത്.
എൻജിൻ സ്റ്റാർട്ടർ റിലേയിലാണ് പ്രശ്നമെന്നാണ് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്. എൻജിൻ സ്റ്റാർട്ടർ റിലേയിൽ തുരുമ്പ് സാന്നിധ്യമുണ്ടായാൽ വാഹനം തകരാറിലാകുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എഞ്ചിൻ സ്റ്റാർട്ടർ റിലേ തുരുമ്പെടുത്താൽ അമിതമായി ചൂട് അനുഭവപ്പെടുകയും തുടർന്ന് ഷോർട്ട് സർക്യൂട്ടിന് കാരണമാകുകയും ചെയ്യും. കാർ പാർക്ക് ചെയ്തിരിക്കുമ്പോഴും ഓടുന്നതിനിടെയിലും തീപിടിക്കാൻ സാധ്യതയുണ്ട്.
‘There is a risk of fire; Special parking instructions for these BMW cars; Company recalls 2 lakh cars
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






