സൗദി: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഈ മാസം പത്തൊമ്പതാം തീയതിയോടെ ഉണ്ടാകുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പേപ്പർ വർക്കുകൾ പൂർത്തിയായാൽ മെയ് 19-ന് റഹീമിന് ജയിൽ മോചിതനാകാൻ സാധിക്കും. മെയ് 19-ന് ശിക്ഷാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, തൊട്ടടുത്ത ദിവസമായ മെയ് 20-ന് തന്നെ അദ്ദേഹം കേരളത്തിൽ തിരിച്ചെത്തുമെന്നാണ് കുടുംബവും ആക്ഷൻ കൗൺസിലും പ്രതീക്ഷിക്കുന്നത്.
2006 നവംബറിലാണ് സൗദി ബാലനായ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലായത്. 2012-ൽ സൗദി കോടതി വധശിക്ഷ വിധിച്ചതോടെ റഹീമിന്റെ ജീവിതം പ്രതിസന്ധിയിലായി. എന്നാൽ, ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ പരിശ്രമത്തിലൂടെ 34 കോടിയിലധികം ഇന്ത്യൻ രൂപ (1.5 കോടി സൗദി റിയാൽ) ദിയാധനമായി സമാഹരിച്ച് നൽകിയതോടെയാണ് വധശിക്ഷയിൽ നിന്ന് ഇദ്ദേഹത്തിന് മോചനം സാധ്യമായത്. വധശിക്ഷ ഒഴിവാക്കിയ കോടതി റഹീമിന് അഞ്ചു വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു, ഈ കാലാവധിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്.
The wait is over; Abdul Rahim will be released on May 19th and will return home on the 20th, says Action Council report
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



