ടൊറോന്റോ: ടൊറോന്റോയിലെ യുഎസ് കോൺസുലേറ്റ് ജനറലിന്റെ പരിസരത്ത് തിങ്കളാഴ്ച പുലർച്ചെ വീണ്ടും വെടിവെപ്പ് നടന്നു. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടയുടെ ഷെല്ലുകൾ കണ്ടെടുത്തതായി ടൊറോന്റോ പൊലീസ് സ്ഥിരീകരിച്ചു.
വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശം പൂർണ്ണമായും സുരക്ഷാ വലയത്തിലാക്കി പരിശോധന നടത്തി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. വെടിവെപ്പിനെ തുടർന്ന് യൂണിവേഴ്സിറ്റി അവന്യൂവിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
സംഭവസ്ഥലത്ത് നിന്ന് ഒരു വെളുത്ത സെഡാൻ കാർ അതിവേഗം രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതികളെക്കുറിച്ചും ആക്രമണത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഇതേ കോൺസുലേറ്റിന് നേരെ ഈ വർഷം മാർച്ചിലും സമാനമായ രീതിയിൽ വെടിവെപ്പ് നടന്നിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ സംഭവത്തെ സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിൽ കോൺസുലേറ്റിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
The Toronto U.S. Consulate shooting on Monday morning is currently under investigation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






