Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഡേറ്റിംഗ് ആപ്പിലൂടെ ലക്ഷങ്ങൾ തട്ടുന്ന വിരുതൻ വീണ്ടും മുങ്ങി; ബ്രോഡി ബ്രൂക്സിനായി തിരച്ചിൽ ശക്തമാക്കി കനേഡിയൻ പൊലീസ്

Canada Varthakal by Canada Varthakal
April 30, 2026
in Canada
Reading Time: 1 min read
ഡേറ്റിംഗ് ആപ്പിലൂടെ ലക്ഷങ്ങൾ തട്ടുന്ന വിരുതൻ വീണ്ടും മുങ്ങി; ബ്രോഡി ബ്രൂക്സിനായി തിരച്ചിൽ ശക്തമാക്കി കനേഡിയൻ പൊലീസ്

വിക്ടോറിയ: ഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾ വഴി പ്രണയം നടിച്ച് സ്ത്രീകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി കനേഡിയൻ പൊലീസ് വീണ്ടും വലവിരിച്ചു. ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ ബ്രോഡി ബ്രൂക്സിനെ കണ്ടെത്താനാണ് വിക്ടോറിയ ക്രൈം സ്റ്റോപ്പേഴ്സും സാനിച്ച് പൊലീസും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധിക്കിടെ അനുവദിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് കോടതി ഇയാൾക്കെതിരെ പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

WhatsApp Image 2026 04 26 at 3.20.20 PM 1

കഴിഞ്ഞ വർഷം ഡേറ്റിംഗ് തട്ടിപ്പ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബ്രൂക്സ്, സമാധാനപരമായും മാന്യമായും പെരുമാറണമെന്ന കോടതിയുടെ കർശന നിർദ്ദേശത്തിന് വിധേയനായാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. എന്നാൽ, 2026 ജനുവരി 30-ന് ഇയാൾ ഈ വ്യവസ്ഥകൾ ലംഘിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇതേത്തുടർന്നാണ് സാനിച്ച് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്. നിലവിൽ ഇയാൾ ഒളിവിലാണെന്ന് പൊലീസ് വക്താവ് ജേസൺ ഹാൾമാൻ സ്ഥിരീകരിച്ചു.

ADVERTISEMENT

2023-ലാണ് ബ്രൂക്സിനെ പൊലീസ് ആദ്യമായി പിടികൂടുന്നത്. ഗ്രേറ്റർ വിക്ടോറിയ ഏരിയ കേന്ദ്രീകരിച്ച് വർഷങ്ങളോളം നീണ്ടുനിന്ന തട്ടിപ്പാണ് ഇയാൾ നടത്തിയത്. ഡേറ്റിംഗ് ആപ്പുകൾ വഴി സ്ത്രീകളുമായി പരിചയത്തിലാകുന്ന ബ്രൂക്സ്, വൈകാരികമായി അവരെ സ്വാധീനിച്ച് പണം തട്ടിയെടുക്കുന്നതായിരുന്നു രീതി. ഏകദേശം 14 പേരിൽ നിന്നായി 90,000 ഡോളറിലധികം (ഏകദേശം 75 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.

പണം കടം വാങ്ങിയ ശേഷം കൃത്യസമയത്ത് തിരിച്ചുനൽകുമെന്ന് ഉറപ്പ് നൽകിയാണ് ഇയാൾ ഇരകളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പണം തിരികെ ചോദിക്കുമ്പോൾ അവരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഫോൺ ഉൾപ്പെടെയുള്ള ആശയവിനിമയ മാർഗ്ഗങ്ങൾ ബ്ലോക്ക് ചെയ്യുകയും ചെയ്യും. അങ്ങേയറ്റം ബുദ്ധിപൂർവ്വമാണ് ഇയാൾ തട്ടിപ്പുകൾ ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

ഓൺലൈൻ വഴിയോ ഫോൺ വഴിയോ മാത്രം പരിചയമുള്ള വ്യക്തികൾക്ക് ഒരു കാരണവശാലും പണം കൈമാറരുതെന്ന് സാനിച്ച് പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. ഒളിവിലുള്ള പ്രതി എത്രയും വേഗം പോലീസിന് മുന്നിൽ കീഴടങ്ങണമെന്ന് ക്രൈം സ്റ്റോപ്പേഴ്സ് ആവശ്യപ്പെട്ടു. ബ്രൂക്സിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-800-222-TIPS എന്ന നമ്പറിലോ സാനിച്ച് പൊലീസിലോ വിവരമറിയിക്കണം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

The man who made millions through a dating app has disappeared again; Canadian police intensify search for Brody Brooks

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Canadian police intensify search for Brody Brooks
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hockey Night in Canada Punjabi
Canada

18 വർഷത്തെ പാരമ്പര്യത്തിന് വിരാമം: ‘ഹോക്കി നൈറ്റ് ഇൻ കാനഡ പഞ്ചാബി’ ഷോ അവസാനിപ്പിച്ച് റോജേഴ്സ് മീഡിയ

by Canada Varthakal
August 14, 2026
Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026
Ships are anchored in the Strait of Hormuz
Canada

ഹോർമൂസിൽ ​ഗതാ​ഗതം തടസ്സപ്പെത്തി,അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി; ഇറാൻ ഉദ്യോ​ഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.