Open AI-യുടെ ലാഭമാറ്റത്തിന് മസ്‌ക് ചലഞ്ച്, ആഗോള എഐ ഭാവിക്ക് അനിശ്ചിതത്വം
കൃത്രിമബുദ്ധി (AI) മേഖലയിലെ നിയന്ത്രണവും ഉടമസ്ഥതയും സംബന്ധിച്ച സങ്കീർണ്ണമായ ഈ തർക്കം, വളരെ വേഗം വിചാരണയിലേക്ക് നീങ്ങാൻ ഇരുകക്ഷികളും സമ്മതിച്ചിരിക്കുന്നു. പ്രശ്നം പരിഹരിക്കാൻ വേഗത്തിലുള്ള നിയമനടപടിക്ക് തീരുമാനമായി.
2015-ൽ ഓപ്പൺഎഐ സ്ഥാപിക്കപ്പെട്ടപ്പോൾ, മനുഷ്യരാശിയുടെ ഗുണത്തിനായി കൃത്രിമബുദ്ധി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാത്ത ഒരു സംഘടനയായിട്ടാണ് അത് രൂപീകരിച്ചത്. ഇലോൺ മസ്‌ക് ഈ സംരംഭത്തിന്റെ സഹസ്ഥാപകനായിരുന്നു എങ്കിലും പിന്നീട് അദ്ദേഹം ഓപ്പൺഎഐ വിട്ട് xAI എന്ന തന്റെ സ്വന്തം കമ്പനി സ്ഥാപിക്കുകയായിരുന്നു. ഇപ്പോഴത്തെ തർക്കം ആരംഭിച്ചത് ഓപ്പൺഎഐ ലാഭകേന്ദ്രീകൃത മോഡലിലേക്ക് മാറിയപ്പോഴാണ്.
അടുത്തിടെ ഓപ്പൺഎഐയുടെ പുനഃസംഘടന നിർത്തിവയ്ക്കണമെന്ന മസ്‌കിന്റെ അപേക്ഷ യുഎസ് കോടതി നിരസിച്ചെങ്കിലും പിന്നീട് ഒരു വിചാരണ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. മസ്‌ക് കമ്പനിക്കെതിരെ നൽകിയ കേസിൽ, Open AI ധാർമിക എഐ വികസനത്തിനു പകരം കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് ആരോപിക്കുന്നു. Open AI മസ്‌ക് ഒരു എതിരാളിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രതികരിച്ചിട്ടുണ്ട്.






