📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അജ്ഞാത മസ്തിഷ്ക രോഗമോ അതോ തെറ്റായ രോഗനിർണ്ണയമോ?; കാനഡയെ നടുക്കി ദുരൂഹ നാഡീരോഗം

Canada Varthakal by Canada Varthakal
January 11, 2026
in Canada
Reading Time: 1 min read
neurological-disease

ഒട്ടാവ: 2019-ൽ ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയിൽ ക്ര്യൂട്ട്സ്‌ഫെൽഡ്-ജാക്കോബ് രോഗത്തിന് (CJD) സമാനമായ ലക്ഷണങ്ങളോടെ ചില രോഗികളെ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ന്യൂറോളജിസ്റ്റായ ഡോ. അലിയർ മറേറോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ, സമാനമായ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി കണ്ടെത്തി. ഓർമ്മക്കുറവ്, പേശികളുടെ വലിഞ്ഞുമുറുക്കം, Optical Illusion, പെട്ടെന്നുള്ള ഭാരം കുറയൽ തുടങ്ങിയ സങ്കീർണ്ണമായ ലക്ഷണങ്ങളാണ് രോഗികളിൽ കണ്ടുവരുന്നത്.

ആദ്യഘട്ടത്തിൽ 20 രോഗികളിൽ ഒതുങ്ങിയിരുന്ന ഈ ലക്ഷണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ഞൂറിലധികം പേരിലേക്ക് വ്യാപിച്ചതായാണ് ഡോ. മറേറോ വ്യക്തമാക്കുന്നത്. പ്രദേശത്തെ വനമേഖലകളിൽ ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് (Glyphosate) പോലുള്ള കീടനാശിനികളോ പരിസ്ഥിതിയിലെ മറ്റ് വിഷാംശങ്ങളോ ആകാം ഈ രോഗാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം സംശയിക്കുന്നു. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ADVERTISEMENT

അതേസമയം, 2025 മെയ് മാസത്തിൽ പ്രമുഖ മെഡിക്കൽ ജേണലായ ‘ജാമ’യിൽ (JAMA) പ്രസിദ്ധീകരിച്ച പഠനം ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു. ഡോ. ആന്തണി ലാംഗിന്റെ നേതൃത്വത്തിൽ നടന്ന പഠനമനുസരിച്ച്, ഇത് ഒരു പുതിയ രോഗമല്ലെന്നും മറിച്ച് അറിയപ്പെടുന്ന മറ്റ് നാഡീരോഗങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും (Serial Misdiagnosis) ചൂണ്ടിക്കാട്ടുന്നു. അൽഷിമേഴ്സ്, ഡിമെൻഷ്യ, എഫ്.എൻ.ഡി (Functional Neurological Disorder) തുടങ്ങിയ രോഗങ്ങളാണ് രോഗികളിൽ യഥാർത്ഥത്തിൽ ഉള്ളതെന്ന് ഈ ഗവേഷകർ അവകാശപ്പെടുന്നു.

ADVERTISEMENT

ഈ വിഷയത്തിൽ പ്രവിശ്യാ ഭരണകൂടത്തിന്റെ നിലപാടും വിവാദത്തിലായിട്ടുണ്ട്. രോഗത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം നിരസിച്ചതും അന്വേഷണം പരിമിതപ്പെടുത്തിയതും വിവരങ്ങൾ മൂടിവെക്കാനുള്ള ശ്രമമാണെന്ന് രോഗികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു. നിലവിൽ കൃത്യമായ ചികിത്സ ലഭിക്കാതെ നൂറുകണക്കിന് രോഗികൾ ദുരിതത്തിലാണ്.

കാനഡയിൽ നിയമപരമായ ‘മെഡിക്കൽ അസിസ്റ്റഡ് ഡയിംഗ്’ (MAiD) വഴി ജീവനൊടുക്കാൻ പോലും ചില രോഗികൾ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗികളിൽ നല്ലൊരു ശതമാനവും ഇപ്പോഴും ഡോ. മറേറോയിൽ വിശ്വാസമർപ്പിക്കുകയും തങ്ങൾക്ക് നീതി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന പുതിയ ഔദ്യോഗിക റിപ്പോർട്ട് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് ആരോ​ഗ്യ മേഖല കരുതുന്നത്.

the-battle-over-canada’s-mystery-brain-disease

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canada's-mysteryneurological-disease
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADIAN DOLLAR
Canada

റൊട്ടി വില കൂട്ടിയതിന് നഷ്ടപരിഹാരം: കാനഡയിലെ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിത്തുടങ്ങി

by Canada Varthakal
May 21, 2026
ലോകകപ്പ് ഫുട്ബോൾ വമ്പൻ സ്ക്രീനിൽ സൗജന്യമായി കാണാം; ആരാധകർക്കായി ‘ഹോം ഓഫ് സോക്കറുമായി’ അഡിഡാസ്
Canada

ലോകകപ്പ് ഫുട്ബോൾ വമ്പൻ സ്ക്രീനിൽ സൗജന്യമായി കാണാം; ആരാധകർക്കായി ‘ഹോം ഓഫ് സോക്കറുമായി’ അഡിഡാസ്

by Canada Varthakal
May 21, 2026
കാനഡയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? പ്രവാസികൾ അറിയേണ്ട 5 പ്രധാന കാര്യങ്ങൾ
Canada

കാനഡയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? പ്രവാസികൾ അറിയേണ്ട 5 പ്രധാന കാര്യങ്ങൾ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.